വ്യായാമം നിങ്ങളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു?
എനിക്ക് പോലും വിശ്വസിക്കാൻ പറ്റാത്ത മാറ്റം.

സ്ഥിര വ്യായാമത്തിൻ്റെ പ്രയോജനങ്ങൾ

30 ദിവസം സ്ഥിരമായി വ്യായാമം ചെയ്താൽ എന്ത് സംഭവിക്കും.

30 ദിവസം സ്ഥിരമായി വ്യായാമം ചെയ്യാൻ തുടങ്ങിയാൽ എന്ത് സംഭവിക്കും.

ആദ്യത്തെ ആഴ്ച്ചയിൽ തന്നെ സംഭവിക്കാൻ സാധ്യതയുളള നല്ലകാര്യമാണ് പനി വരും എന്നത്.

പ്രത്യേകിച്ച് അധികം പണിയെടുക്കാത്ത ആളുകളാണെങ്കിൽ ഇത് ഉറപ്പാണ്.

ഇതിനുകാരണം പെട്ടന്ന് പണിയെടുക്കാൻ തുടങ്ങുമ്പോൾ ശരീരം ചെറിയ ഒരു പ്രധിഷേധ പ്രകടനം നടത്തുന്നതാണിത്.

മാത്രമല്ല ആദ്യം തുടങ്ങുമ്പോൾ പലർക്കും ആവേശം അൽപം കൂടുതൽ ആയിരിക്കും.

ഇത് ഒഴിവാക്കി പതിയെ തുടങ്ങുകയും, ആവിശ്യത്തിന് വിശ്രമവും,

ചെയ്ത് തുടരാൻ സാധിച്ചാൽ മാത്രമേ ഇനി പറയാൻ പോകുന്ന മറ്റ് മാറ്റങ്ങൾ കാണാൻ സാധിക്കു.

പലരും ആരോഗ്യം മെച്ചപ്പെടുത്താം എന്ന ലക്ഷ്യം മാത്രം ഉദ്ദേശിച്ചായിരിക്കും തുടങ്ങുന്നത്.

അതിനു പുറമെ പ്രതീക്ഷിക്കാത്തതാണ് ഈ പ്രയോജനങ്ങൾ.

ഒന്നാമത് നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ കോൺഫിഡൻസ് കൂടും എന്നതാണ്.

ശരീര ഭാവം(posture) ശരിയല്ല എന്ന് ഇടയ്ക്കിടെ സ്വയം ഓർമ്മിക്കുന്നതാണ് ഒടിഞ്ഞുകുത്തിയിരിക്കുമ്പോൾ, എന്തോ ഒരു അസ്വസ്ഥത വരികയും നേരെയിരിക്കാൻ തോന്നുകയും ചെയ്യുന്നതാണ്.

ഉറക്കത്തിന് ഗുണമേന്മ കൂടും - ഉറങ്ങുന്ന സമയം നല്ല ഉറക്കം കിട്ടുന്നതാണ്.

മറ്റൊരു കാര്യം ഞാൻ ശ്രദ്ധിക്കുന്നത് മുഖത്തുണ്ടാവുന്ന രൂപമാറ്റങ്ങൾ ആണ്. കവിൾ, കീഴ്ത്താടി എന്നീ ഭാഗങ്ങളിലാണ് ഏറ്റവും വ്യക്തമായ മാറ്റം.

മുഖത്തിൻറെ രൂപഭംഗി വർധിക്കുന്നു എന്ന് പറയാമെങ്കിലും ക്യൂട്ട് ലുക്ക് ആയി ഇരിക്കാൻ താല്പര്യം ഉള്ളവർക്ക് ഇഷ്ടപ്പെടില്ല.

അതുപോലെ തന്നെ ശരീര രൂപത്തിലും മാറ്റങ്ങൾ വരുന്നതാണ്.

രാവിലെ ഉണരാൻ വളരെ പ്രയാസമുള്ള ആളുകൾ കൃത്യമായി വ്യായാമം ചെയ്യാൻ തുടങ്ങിയതിനുശേഷം പലപ്പോഴും തനിയെ ഉണരുന്ന് കാണാം.

മാത്രമല്ല രാവിലെ ഉണരുമ്പോൾ ചെറിയ ശരീര വേദന ഉണ്ടാവും.

എന്നാൽ അല്പം സ്‌ട്രെച് ചെയ്താൽ അത് മാറുന്നതാണ്.

അടുത്തത് ശരീര സൗന്ദര്യം കുടും - പലപ്പോഴും നമ്മൾ നേരിട്ട് ശ്രദ്ധിച്ചില്ലെങ്കിലും മനുഷ്യരുടെ ഉപബോധമനസ്

മറ്റുളളവർക്ക് വിലയിടുന്നത് ശരീര സൗന്ദര്യവും, വേഷവും, ശരീരഭാഷയും എല്ലാം നോക്കിതന്നെയാണ്.

ഇത് മറ്റുളളവരിൽനിന്ന് കൂടുതൽ ബഹുമാനം കിട്ടാൻ സഹായിക്കുന്നതാണ്.

അതായത് മൊത്തത്തിലുളള പേർസണാലിറ്റി, സൗന്ദര്യം എല്ലാം കൂടുകയും ഒരു ഗ്ലോ അപ്പ് ഉണ്ടാകുകയും ചെയ്യും.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -