NDPREM pravasi malayalee loan

പ്രവാസി ലോൺ

pravasi loan - how to apply for paravasi loan NDPREM subcidy

Read detailed English version of this at How to apply for pravasi kshemanidhi pension

പ്രവാസി ലോൺ അതായത് NDPREM പദ്ധതി അനുസരിച്ച്, ലോൺ എടുത്താൽ, പതിനഞ്ച് ശതമാനം സബ്‌സിഡി, അതുപോലെ പലിശയിൽ 3 ശതമാനം ഇളവ് എന്നതാണ് നോർക്ക വാഗ്ദാനം ചെയ്യുന്നത്.

സബ്സിഡി, പലിശ ഇളവ് തുടങ്ങിയവ ലോൺ മുഴുവൻ തിരിച്ചടച്ച ശേഷം മാത്രമേ കിട്ടുകയുള്ളു. എന്നാൽ ലോൺ അപേക്ഷിക്കുന്നതിന് മുൻപ്‌തന്നെ NDPREM പദ്ധതിയിൽ അപേക്ഷ കൊടുത്ത് അനുവാദം വാങ്ങേണ്ടാതാണ്.

മാത്രമല്ല തിരിച്ചടപ്പ്‌ യാതൊരു മുടക്കവും വരുത്താതിരുന്നാലേ 3% interest ഇളവുകൾ ലഭിക്കു. മൂന്ന്‌ തവണയിൽ കൂടുതൽ തിരിച്ചടവ് മുടങ്ങിയാൽ ആനുകൂല്യങ്ങൾ ലഭിക്കില്ല എന്നാണ് അറിയുന്നത്.

അർഹത.

വിദേശത്തു കുറഞ്ഞത് രണ്ടു വര്ഷം എങ്കിലും ഉണ്ടായിരുനിട്ട്, നാട്ടിൽ തിരിച്ചെത്തി സ്ഥിരതാമസം ചെയ്യാനും ബിസിനസ് തുടങ്ങാനും തീരുമാനിച്ചിട്ടുള്ളവർക്കാണ് അർഹത.

ബാങ്ക് ലോൺ നൽകാനോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്, ഈടിന്റെയും ക്രെഡിറ്റ് സ്കോറിന്റെയും അടിസ്ഥാനത്തിൽ ബാങ്ക് തന്നെയാണ്. ഇതിൽ നോർക്ക യാതൊരു ഇടപെടലും നടത്തുന്നതല്ല.

ലോൺ നൽകാം എന്ന് ബാങ്കിൽ നിന്ന് ഉറപ്പുകിട്ടിയാൽ പ്രൊജക്റ്റ് റിപ്പോർട്ടും, പ്രവാസി ആയിരുന്നു എന്നുള്ളതിന്റെയും, നാട്ടിൽ സ്ഥിരതാമസം ആയി എന്നുളത്തിന്റെയും രേഖകളും മറ്റു രേഖകളും അപ്‌ലോഡ് ചെയ്ത് നോർകയിൽ അപക്ഷ കൊടുക്കാവുന്നതാണ്.

വിദേശത്തുനിന്നും മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ നോര്‍ക്ക വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (NDPREM).

ഈ പദ്ധതി പ്രകാരം, രണ്ട് വര്‍ഷത്തെ പ്രവാസത്തിനുശേഷം മടങ്ങിയെത്തിയ പ്രവാസികള്‍ക്കും പ്രവാസി കൂട്ടായ്മകള്‍ക്കും നോര്‍ക്ക റൂട്ട്സുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുളള ധനകാര്യ സ്ഥാപനത്തിലൂടെ വായ്പകള്‍ സ്വീകരിച്ച് സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്.

പ്രവാസി ലോൺ അനുവദിക്കാൻ അനുമതിയുള്ള കേരളത്തിലെ ബാങ്കുകളുടെ ലിസ്റ്റ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാനറ ബാങ്ക് കേരള ബാങ്ക് ബാങ്ക് ഓഫ് ബറോഡ ഫെഡറല്‍ ബാങ്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇന്ത്യ യുകോ ബാങ്ക് ധനലക്ഷ്മി ബാങ്ക് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍ കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ കേരള സംസ്ഥാന എസ്.സി / എസ്.ടി കോര്‍പ്പറേഷന്‍ കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോര്‍പ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ ് (മലപ്പുറം). ട്രാവന്‍കൂര്‍ പ്രവാസി വികസന കോര്‍പ്പറേറ്റീവ് സൊസൈറ്റി (തിരുവനന്തപുരം)

പ്രവാസി ലോൺ(NDPREM) അപേക്ഷിക്കാൻ സംഘടനയുടെ സഹായം ആവശ്യമുള്ള സംഘടനാ അംഗങ്ങൾക്ക് പ്രവാസി സംഘടനയായ PCWA ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.

പ്രവാസി കോൺവോയ് വെൽഫെയർ അസോസിയേഷൻ കേരള അംഗങ്ങൾ പ്രവാസികളുടെ പൊതുവായുള്ള പ്രശ്നങ്ങളും, പ്രേത്യേകമായ ആവശ്യങ്ങളും പരിഹരിക്കാൻ ഒറ്റ കെട്ടായി നിന്ന് ശ്രെമിക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപീകരിക്കപ്പെട്ടത്.

PCWAK(Pravasi convoy welfare association Kerala) Registration number : PTM/TC/105/2016. https://www.pravasiconvoy.in

pravasiconvoy@gmail.com



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -