പ്രവാസി പെൻഷൻ - കിട്ടുന്നത് നിൽക്കാൻ കാരണങ്ങൾ

പ്രവാസി പെൻഷൻ കിട്ടുന്നത് നില്ക്കാൻ പ്രധാനമായി രണ്ട് കാരണങ്ങൾ ആണ്. ഒന്നുകിൽ നമ്മുടെ കുഴപ്പം കൊണ്ടാവാം അല്ലെങ്കിൽ എല്ലാം ശരിയാണെങ്കിലും ചില പ്രശ്നങ്ങൾ കാരണം കിട്ടാതിരിക്കാം.

പ്രവാസി പെൻഷൻ കിട്ടുന്നത് നില്ക്കാൻ പ്രധാനമായി രണ്ട് കാരണങ്ങൾ ആണ്. ഒന്നുകിൽ നമ്മുടെ കുഴപ്പം കൊണ്ടാവാം അല്ലെങ്കിൽ എല്ലാം ശരിയാണെങ്കിലും ചില പ്രശ്നങ്ങൾ കാരണം കിട്ടാതിരിക്കാം.

പെൻഷൻ കിട്ടിക്കൊണ്ടിരിക്കുന്ന ആളുകൾക്ക് ഇടക്ക് സമയം ആയിട്ടും കിട്ടാതിരിക്കാൻ ഉള്ള കാരണങ്ങൾ ആണ് പറയുന്നത്.

ഒന്നാമത്തെ കാരണം ലൈഫ് certificate അപ്‌ലോഡ് ചെയ്യാത്തത് കൊണ്ടാണ്. എല്ലാ വർഷവും ജീവിച്ചിരുപ്പുണ്ട് എന്ന് ബോർഡിനെ ബോധ്യപെടുത്താൻ ലൈഫ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി അപ്‌ലോഡ് ചെയ്യേണ്ടതാണ്.

ഒരു കണക്കിന് പ്രവാസികളെ അപമാനിക്കുന്ന പരുപാടി ആണ്. എല്ലാ വർഷവും മരിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തണം എന്ന ആവിശ്യം. മാത്രമല്ല പ്രായമായ പലർക്കും ഇതൊന്നും ചെയ്യാൻ അറിയില്ല. എന്തായാലും ഇപ്പൊഴത്തെ പല പെൻഷൻ പദ്ധതികളും ഇത് വേണ്ടതാണ്.

ഒരുപാട് നേരത്തെ ലൈഫ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യരുത് അതുപോലെ താമസിക്കുകയും ചെയ്യരുത്. നേരത്തെ അപ്‌ലോഡ് ചെയ്താൽ reject ചെയ്യുന്നതാണ് താമസിച്ചാൽ പെൻഷൻ കിട്ടുന്നത് നിൽക്കുകയും ചെയ്യും.

രണ്ടാമത്തെ കാരണം ഫണ്ടിൽ ഉണ്ടാകുന്ന പണക്കുറവ് അല്ലെങ്കിൽ സാങ്കേതിക കാരണങ്ങൾ. ക്ഷേമ പദ്ധതികൾക്കായി സർക്കാർ എവിടെനിന്നാണ് പണം അനുവദിക്കുന്നത് എന്നത് കൃത്യമായി എനിക്കറിയില്ല.

എന്നാൽ പലപ്പോഴും ഫണ്ട് കുറവായതിനാൽ പെൻഷൻ കൊടുക്കുന്നത് താമസിക്കുന്നതായി തോന്നിയിട്ടുണ്ട്. അതുപോലെ സാങ്കേതിക പ്രശ്നങ്ങൾ വന്നാലും പെൻഷൻ നൽകുന്നത് താമസിക്കാറുണ്ട്.

ഇതുമായി ബന്ധപ്പെട്ട എന്തെകിലും സംശയം ഉണ്ടെകിൽ കമന്റ് ചെയ്യുക. അല്ലെങ്കിൽ പ്രവാസി കോൺവോയ് സംഘടനയുടെ വെബ്സൈറ്റ് ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. പരിശോധിക്കാവുന്നതാണ്..യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -