ഫിറ്റ്നസ് പൊതു അറിവുകൾ

എല്ലാദിവസവും വ്യായമം ചെയ്താൽ ഉണ്ടാകുന്ന - പ്രയോജനങ്ങൾ

  • പ്രായമാകുന്തോറും ഈ അവസ്ഥയിൽ തലയുടെ കഴിവ് കുറയുന്ന അവസ്ഥ ഉണ്ടാകാതെ തടയുന്നതും - ഇപ്പോൾ നിങ്ങളുടെ തലച്ചോറിൻ്റെ ശക്തി കൂട്ടാനും.വ്യായാമം അത്യാവിശ്യമാണ്.

  • തടികുറയാൻ കാർഡിയോ നല്ലത് - എന്നാൽ അതിലും ഫലപ്രദമായത് - High Intensity Interval Training ആണ്. അതിതീവ്ര വ്യായാമവും ഇടവേളകളിൽ വിശ്രമവുമാണ് HIIT വ്യായാമത്തിൻ്റെ രീതി.

  • റെസിസ്റ്റൻസ് ട്രൈയിനിങ് ചെയ്താൽ പേശി വലിപ്പം കൂടുന്നതിനൊപ്പം, ശരീരത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുന്നതാണ് അതിലൂടെ ഭാരവും കുറയുന്നതാണ്.

  • സ്ഥിര വ്യായാമം ഹൃദയരോഗം, ഡയബറ്റിക്സ് എന്നിവമാത്രമല്ല ക്യാൻസർ വരെയുളള രോഗങ്ങൾ വരാതെ തടയാൻ സഹായിക്കുന്നു.

  • വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ എൻഡോർഫിൻ ഉണ്ടാകുന്നു - ഇത് സന്തോഷം, ഉൻമേഷം എന്നിവ ഉണ്ടാക്കുന്ന ഹോർമോൺ ആണ്.

  • പലരും മറന്നുപോകുന്ന stretching - ഇത് അപകടവും, അപകട സാധ്യതയും കുറക്കാനും, ശരിയായ രീതിയിൽ range of motion കിട്ടാനും അത്യാവിശ്യമാണ്.

  • വ്യായാമം ബോറിങ്ങ് ആക്കണം എന്നില്ല. ഡാൻസിങ്ങ്, സ്പോർട്സ് തുടങ്ങിയവ ആയിരിക്കും എപ്പോഴും തുടർച്ചയായി ചെയ്യാൻ എളുപ്പം.

  • സ്ഥിരമായ വ്യായാമമാണ് ഏറ്റവും പ്രയോജനം. ഇടക്ക് തുടങ്ങി അതിതീവ്രമായി കുറേനാൾ ചെയ്തിട്ട് നിർത്തുന്നതിലും നല്ലത് ചെറിയ രീതിയിൽ തുടങ്ങി സ്ഥിരമായി ചെയ്യുന്നതാണ്.

  • നല്ല രീതിയിൽ പ്രയോജനം ഉണ്ടാവണം എങ്കിൽ ആവിശ്യത്തിന് വിശ്രമവും, ശരീരത്തിന് നേരെയാകാനുളള സമയവും കൊടുക്കേണ്ടതാണ്.

  • തടികുറയാനും, ആരോഗ്യം മെച്ചടാനും നല്ല രീതിയിലുളള ആഹാരരീതിയില്ലാതെ വ്യായാമത്തിലൂടെ മാത്രം സാധ്യമല്ല.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -