Burpee എങ്ങനെ ചെയ്യാം - മലയാളം

Burpees-മലയാളം

Burpee എങ്ങനെ ചെയ്യാം - മലയാളം

ചെയ്യുമ്പോൾ ശരീരം മുഴുവൻ ഇളകുന്ന ഒരു വ്യായാമം ആണിത്.

ഈ വ്യായാമം ചെയ്യുന്നതിനിടയിൽ

മറ്റൊരു വ്യായാമമായ പുഷ് അപ്പ് കൂടെ ഉണ്ടെന്നുള്ളത് രസകരമാണ്.

അത്യാവശ്യം ആരോഗ്യമുള്ള ആളുകൾ മാത്രം ചെയ്യുന്നതാവും നല്ലത്.

ആദ്യം മുകളിലേക്ക് ചാടുക അതിനുശേഷം കുനിഞ്ഞ് കൈകൾ നേരെ തറയിലേക്ക് കൊണ്ടുവന്ന്,

തറയിൽ അമർത്തിക്കൊണ്ട് കാലുകൾ പുറകിലേക്ക് ചാടിച്ച് പുഷപ്പ് പൊസിഷനിൽ എത്തുക.

ഇനി ഒരു പുഷ്അപ്പ് എടുക്കാവുന്നതാണ്.

പുഷ് അപ്പ് ചെയ്ത് മുകളിലെ പൊസിഷനിൽ എത്തിയതിനുശേഷം,

ഒരു ചാട്ടം ചാടി തന്നെ കാൽപാദങ്ങൾ കൈകളുടെ അടുത്തു കൊണ്ടുവരിക.

അവസാനമായി മുകളിലേക്ക് ചാടുക.

സൂപ്പർ കാർഡിയാക്കൊപ്പം, ഇടയ്ക്ക് പുഷ് അപ്പ് കൂടെ ഉള്ളതുകൊണ്ട് ചെറിയൊരു strength ട്രെയിനിങ്ങും കിട്ടും.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -