ചിൻ അപ്പ് vs പുൾ അപ്പ്

ചിൻ അപ്പ് vs പുൾ അപ്പ്

Pull up എങ്ങനെ ചെയ്യണം, chin up എങ്ങനെ ചെയ്യണം

ചിൻ അപ്പ് vs പുൾ അപ്പ്

ചിന്നപ്പും, പുള്ളപ്പും : രണ്ടും ശരീരത്തിന്റെ മുകൾഭാഗത്തുള്ള(upper body) മസിലുകൾക്ക് വേണ്ടിയുള്ള വ്യായാമങ്ങളാണ്.

എന്നാൽ കൈ പിടിക്കുന്ന രീതിയും, വ്യായാമം ചെയ്യുന്ന രീതിയും, വർക്ക് ആവുന്ന മസിലുകളും വ്യത്യസ്തമാണ്.

പലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും വ്യത്യാസം അറിയാതെ മാറിമാറി ആളുകൾ ഈ രണ്ടു പേരുകളും ഒരുപോലെ ഉപയോഗിക്കാറുണ്ട്.

ചിൻ അപ്പ്.

ചിന്നപ്പ് ചെയ്യുമ്പോൾ നമ്മുടെ കൈപ്പത്തിയും വിരലുകളും നമുക്ക് നേരെയായിരിക്കും ഉണ്ടാവുക. കൈയകലം സാധാരണ നമ്മുടെ തോളിന്റെ അതേ നിരപ്പിൽ ആയിരിക്കും.

പ്രധാനമായി വ്യായാമത്തിലൂടെ ലക്ഷ്യം വയ്ക്കുന്ന മസിലുകൾ biceps, forearm മസിൽസ്, തോളിനു പുറകിൽ മുകളിലുള്ള പേശികൾ എന്നിവയാണ്.

ചെറിയ രീതിയിൽ പുറത്ത് നടുക്കുള്ള മസിലുകളും, ഇരുവശങ്ങളിലുമുള്ള മസിലുകളും പ്രവർത്തിക്കുന്നു.

പുളളപ്പ്.

പുളളപ്പ്. ചെയ്യുമ്പോൾ കൈവിരലുകളും കൈപ്പത്തിയും നമ്മുടെ നേരെ എതിർ ദിശയിലേക്കാവും ഉണ്ടാവുക. തോളകലത്തിലും കൂടുതൽ വീതിയിൽ അകത്തിയാവും കൈകൾ പിടിക്കുക.

ഏറ്റവും പ്രധാനമായ ലക്ഷ്യം വയ്ക്കുന്ന പേശികൾ lats, തോളിന് താഴെയുള്ള(പുറകിലെ) പ്രധാന പേശികൾ, traps എന്നിവയാണ്

ഇതിനൊപ്പം ചെറിയ രീതിയിൽ ബൈസെപ്സ്, forearms, കൈകളിലെ ചില മസിലുകൾ എന്നിവ ലക്ഷ്യം വയ്ക്കുന്നു.

രണ്ട് വ്യായാമവും ചെയ്യുമ്പോൾ lead with chest എന്ന നിർദ്ദേശം പാലിക്കണം.

പ്രധാന വ്യത്യാസങ്ങൾ

ചിൻ അപ്പ് ചെയ്യുമ്പോൾ കൂടുതൽ ലക്ഷ്യം വയ്ക്കുന്നത് ബൈസെപ്സും, ശരീരത്തിന്റെ മുൻഭാഗത്ത് മുകളിലുള്ള തോളിനോട് സമീപമുള്ള പേശികൾ ആണ്.

എന്നാൽ പുള്ളപ്പ് ചെയ്യുമ്പോൾ ശരീരത്തിൻറെ പുറകിൽ മുകളിൽ തോളിൽ ചുറ്റുമുള്ള ഭാഗങ്ങളിലുള്ള മസിലുകൾക്കാണ് പ്രാധാന്യം

തുടക്കക്കാർക്ക് ചെയ്യാൻ എളുപ്പം ചിൻ അപ്പ് ചെയ്യാൻ ആവും. കാരണം ചിൻ അപ്പ് ചെയ്യുമ്പോൾ ബൈസെപ്സ്സും, ശരീരത്തിന്റെ മുന്നിലുള്ള മസിലുകളും കൂടുതലും ഉപയോഗിക്കുന്നു. സാധാരണ മനുഷ്യരിൽ ഇത് പുറകിലുള്ള മസ്ജിലുകളെക്കാൾ ശക്തിയുള്ളതായിരിക്കും.

പുളളപ്പ് ചെയ്യുമ്പോൾ - സാധാരണ അധികം ഉപയോഗിക്കാത്ത - ശരീരത്തിന് പുറകിലുള്ള മസിലുകൾ ഉപയോഗിക്കുന്നത് കാരണം കൂടുതൽ പ്രയാസമായിരിക്കും. മാത്രമല്ല കൈകൾ അല്പം അകലത്തിൽ പിടിക്കുന്നതിനാൽ പലർക്കും കൂടുതൽ കഷ്ടപ്പെടേണ്ടിവരും ഒരെണ്ണമെങ്കിലും ചെയ്യാൻ!

ശരീരത്തിന്റെ മുകൾഭാഗത്തുള്ള(upper body) മസിലുകൾ വികസിപ്പിക്കുന്നതിലും, രൂപം നൽകുന്നതിനും ഈ രണ്ട് വ്യായാമങ്ങളും വളരെ ഉപകാരപ്രദമാണ്.

ശരിയായ ശരീര രൂപവും വലുപ്പവും കിട്ടുന്നതിന് രണ്ടു വ്യായാമങ്ങളും മാറി മാറി ചെയ്യേണ്ടത് ആവശ്യമാണ്.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -