പ്രവാസി വിദ്യാഭ്യാസ സഹായം വിവരങ്ങൾ

പ്രവാസി വിദ്യാഭ്യാസ സഹായം - പ്രവാസി welfare ബോർഡിൽ നിന്നുളള വിവരങ്ങൾ.

പ്രവാസി വിദ്യാഭ്യാസ സഹായം - പ്രവാസി welfare ബോർഡിൽ നിന്നുളള വിവരങ്ങൾ.

നിര്‍ദ്ദേശങ്ങള്‍:

1.റഗുലര്‍ കോഴ്സുകള്‍ മാത്രമേ വിദ്യാഭ്യാസ ഗ്രാന്‍റിനായി പരിഗണിക്കുകയുളളൂ. പാര്‍ടൈം, വിദൂരം, കറസ്പോണ്ടന്‍സ് മുതലായ കോഴ്സുകള്‍ വിദ്യാഭ്യാസ ഗ്രാന്‍റിന് പരിഗണിക്കുന്നതല്ല.

2.താഴെപ്പറയുന്ന കോഴ്സുകള്‍ക്ക് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം (ഗ്രാന്‍റ്) ലഭിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്.

(എ) കേരള സര്‍ക്കാരിന്‍റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദ-ബിരുദാനന്തര കോഴ്സുകള്‍, പ്രൊഫഷണല്‍ കോഴ്സുകള്‍;

(ബി) കേരള സര്‍ക്കാരിന്‍റെ കീഴിലുള്ള വ്യവസായിക പരിശീലന വകുപ്പ് അംഗീകരിച്ചിട്ടുള്ള ഐ.ടി.ഐ കോഴ്സുകള്‍/ പോളിടെക്നിക് കോഴ്സുകള്‍;

(സി) കേരള സര്‍ക്കാര്‍ അംഗീകരിച്ച ത്രിവത്സര ഡിപ്ലോമ കോഴ്സുകള്‍, ജനറല്‍ നഴ്സിംഗ് കോഴ്സുകള്‍;

3.ഗ്രാന്‍റിനുള്ള അപേക്ഷകള്‍ എല്ലാ വര്‍ഷവും ജൂണ്‍ 1 മുതല്‍ ഡിസംബര്‍ മാസം 31 തീയതിക്കു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

4.വിദ്യാഭ്യാസ ഗ്രാന്‍റ് ഒരംഗത്തിന് അംഗത്വ കാലയളവില്‍ ഒരു തവണ മാത്രമേ ലഭിക്കുകയുളളൂ.

5.കോഴ്സിന് ചേരുന്ന സമയത്ത് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ അംഗത്വം നേടി 2 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കേണ്ടതാണ്.

6.അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് കോഴ്സ് കാലാവധി പൂര്‍ത്തിയാകാന്‍ പാടുള്ളതല്ല.

7.അംഗത്തിന്‍റെ മക്കള്‍ക്ക് മാത്രമേ വിദ്യാഭ്യാസ ഗ്രാന്‍റിന് അര്‍ഹതയുള്ളൂ.

8.പെന്‍ഷനായവര്‍ക്കും/പെന്‍ഷന്‍ പ്രായം കഴിഞ്ഞവര്‍ക്കും/ അംഗത്വ കുടിശിക വരുത്തി അംഗത്വം റദ്ദായവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

9.അംഗത്വ കുടിശിക വരുത്തി അംഗത്വം റദ്ദായവര്‍ കുടിശികയും പിഴയും അടച്ച് അംഗത്വം പുന:സ്ഥാപിച്ചതിനു ശേഷം ഗ്രാന്‍റിനായി അപേക്ഷിക്കാവുന്നതാണ്.

10.സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഇല്ലാത്തതും മറ്റു ന്യുനതകള്‍ ഉള്ളതും നിശ്ചിത സമയ പരിധിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

അപ് ലോഡ് ചെയ്യേണ്ട രേഖകള്‍:

(സ്വയം സാക്ഷ്യപ്പെടുത്തിയവ)

1.അപേക്ഷകന്‍റെ ഒപ്പ്

2.വിദ്യാര്‍ത്ഥി(നി)യുടെ പ്രസ്താവന (ഫോര്‍മാറ്റിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക)

3.രക്ഷകര്‍ത്താവിന്‍റെ സത്യപ്രസ്താവന (ഫോര്‍മാറ്റിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക)

4.എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്.

5.യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്/സര്‍ട്ടിഫിക്കറ്റ്-ന്‍റെ പകര്‍പ്പ്.

6.പഠിക്കുന്ന സ്ഥാപനത്തിന്‍റെ അധികാരിയില്‍ നിന്നും ലഭ്യമാക്കേണ്ട കോഴ്സ് സര്‍ട്ടിഫിക്കറ്റ്. (കോഴ്സ് സര്‍ട്ടിഫിക്കറ്റിന്‍റെ ഫോര്‍മാറ്റിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക)

7.അപേക്ഷകനുമായുള്ള ബന്ധുത്വം തെളിയിക്കുന്ന രേഖ.

8.ഗവണ്‍മെന്‍റ് ഇതര സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മെരിറ്റ് അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ ലഭിച്ചത് എന്ന് തെളിയിക്കുന്ന കോളേജ് അധികാരിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്.

9.അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ട് രേഖ

(ബാങ്ക് പാസ് ബുക്കിലെയോ രേഖകളിലേയോ പേരും അംഗത്വത്തിലെ പേരും വ്യത്യാസമുണ്ടെങ്കില്‍ “One and the Same Certificate”അപ്ലോഡ് ചെയ്യേണ്ടതാണ്).



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -