fitness after 40 malayalam

Fitness after 40 - ഫിറ്റ്നസ് മലയാളം.

40 വയസ് നിങ്ങളുടെ ഫിറ്റ്നസ് യാത്രയിൽ വളരെ പ്രാധാന്യമുളള പ്രായമാണ്. രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും നിറഞ്ഞ 50 കളിലേക്കോ, ആരോഗ്യമുളള 50 കളിലേക്കോ വഴിതിരിയാവുന്ന സമയം.

പ്രായം കൂടുന്തോറും പ്രത്യേകിച്ച് 40 വയസ്സ് കഴിഞ്ഞാൽ ഓരോ വർഷവും ഒരു ശതമാനം വീതം മസിൽ വലിപ്പം നഷ്ടപ്പെടും ആണെന്നാണ് കണക്ക്.

മാത്രമല്ല വർഷവും, രണ്ടു മുതൽ നാലു വരെ ശതമാനം ശക്തി കുറയുകയും, എട്ടുമുതൽ പത്ത് വശതമാനം വരെ വേഗത കുറയുകയും ചെയ്യും.

ഇത് നഷ്ടപ്പെടാതെ ഇത് തുടർന്നുകൊണ്ടുപോകാനുള്ള ഒരേയൊരു മാർഗം ഈ മസിലുകളെ തുടർച്ചയായി പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുക എന്നത് മാത്രമാണ്.

ഇതിന് പരിഹാരം(ശാരീരിക അധ്വാനം കുറവുളളവർ) തുടർച്ചയായ സ്ട്രെങ്ത് ട്രെയിനിങ്(ഒപ്പം ലോഡ് പതിയെ കൂട്ടുക) ചെയ്യുന്നത് തന്നെയാണ്.

90 വയസ്സുള്ള ആളുകളിൽ പോലും മസിലുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ വലിയ രീതിയിലുള്ള പുരോഗതി വരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

അതായത് സ്ഥിരമായി മസിലുകൾ ഉപയോഗിച്ച് വ്യായാമം ചെയ്യുമ്പോൾ(നടത്തം പോലെയുളളതല്ല പേശികൾ ഉപയോഗിച്ചുളള ഭാരം എടുക്കൽ) മുകളിൽ പറഞ്ഞ നഷ്ടങ്ങൾ ഉണ്ടാകില്ലെന്ന് മാത്രമല്ല 30 മുതൽ 100 വരെ ശതമാനം പുരോഗതി ഉണ്ടാവുകയും ചെയ്യും.

മാത്രമല്ല മസിലുകളെ നിലനിർത്തിക്കൊണ്ടുപോകാൻ ശരീരം ധാരാളം കലോറിയാണ് ഉപയോഗിക്കുന്നത്. മസിൽ വലിപ്പം കുറയുംതോറും ഈ എനർജി അധികം വരുന്നതാണ്.

അതായത് ഓരോ വർഷം കഴിയുമ്പോളും മസിൽ വലിപ്പം കുറയുമ്പോൾ അതിനെ നിലനിർത്തിക്കൊണ്ടു പോകാൻ ആവിശ്യമായ കലോറിയും കുറയും. ഈ എക്സ്ട്രാ എനർജി ഫാറ്റ് ആയി സൂക്ഷിക്കപ്പെടുന്നതാണ് - 40 വയസിനു ശേഷം ഭാരം കൂടാനുളള മറ്റൊരു പ്രധാന കാരണം.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -