Flipkart പ്രോഡക്റ്റ് ലിസ്റ്റ് ചെയ്യുന്ന സമയത്ത്, പ്രത്യേകിച്ച് ആദ്യമായിട്ടാണ് ചെയ്യുന്നതെങ്കിൽ ഏറ്റവും പ്രയാസം ഉണ്ടാകുന്ന ഒരു ഭാഗമാണിത്.
കാരണം ആൾറെഡി ഒരു ബ്രാൻഡ് നമുക്ക് flipkartൽ അപ്പ്രൂവ് ആയിട്ടില്ല അല്ലെങ്കിൽ, രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, ലിസ്റ്റിങ്ങിനു വേണ്ടി ഒരു സ്റ്റെപ്പിൽ എത്തുമ്പോൾ പ്രശ്നമാകുന്നതാണ്.
ഉദാഹരണത്തിന് ഇവിടെ നമ്മൾ ഒരു ഫേഷ്യൽ കിറ്റ് ലിസ്റ്റ് ചെയ്യാൻ വേണ്ടി, അതിന്റെ കാറ്റഗറി എല്ലാം എടുത്ത് , അവസാനം ഫേഷ്യൽ കിറ്റ് എന്നുള്ള കാറ്റഗറി സെലക്ട് ചെയ്തു കഴിയുമ്പോൾ, ബ്രാൻഡ് സെലക്ട് ചെയ്യാനായിട്ട് ആവശ്യപ്പെടുന്നതാണ്.
നമ്മൾ അപ്പോൾ ഇവിടെ നമ്മുടെ ബ്രാൻഡിന്റെ പേര് ടൈപ്പ് ചെയ്തിട്ട് സബ്മിറ്റ് അമർത്തുമ്പോൾ അപ്രൂവ് അല്ല എന്ന് കാണിക്കുന്നതാണ്.
ഇവിടെ submit for approval എന്നുള്ള ഓപ്ഷൻ എടുക്കുക.
നിലവിൽ അതേ പേരിൽ മറ്റൊരു ബ്രാൻഡ് ഇല്ലെങ്കിൽ, വേഗത്തിൽ തന്നെ നമുക്ക് മിക്കവാറും എല്ലാ കാറ്റഗറിയിലും ബ്രാൻഡ് അപ്പ്രൂവ് ആയി കിട്ടുന്നതാണ്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -