ഗിറ്റ് ഒരു വേർഷൻ കൺട്രോൾ സിസ്റ്റം ആണ്.
എന്താണ് വേർഷൻ കൺട്രോൾ സിസ്റ്റം.
നമ്മളെല്ലാം ചെയ്തിട്ടുള്ള ഒരു കാര്യമായിരിക്കും ഒരു ഫോട്ടോ അല്ലെങ്കിൽ ഒരു ഫയൽ, എഡിറ്റ് ചെയ്യുന്ന സമയത്ത് അതിൽ പല പല മാറ്റങ്ങൾ വരുത്തി പല ഫയലുകൾ ആയി സേവ് ചെയ്യുകയും.
അവസാനം ഫോൾഡർ നിറയെ ഇതുപോലെ കോപ്പികൾ ആകുന്നതും.
ചെറിയ ഒരു ഡോക്യുമെന്റ് ആണെങ്കിൽ പോലും ഇങ്ങനെ കുറെ കോപ്പികൾ,വേർഷൻ ആയാൽ മാനേജ് ചെയ്യാൻ എത്ര പ്രയാസമാണെന്ന് അറിയാമല്ലോ.
അപ്പോൾ കുറെ പേർ ചേർന്ന്, മാനേജ് ചെയ്യുന്ന, പല മാറ്റങ്ങളെപ്പോഴും വരുന്ന, ഒരു സോഫ്റ്റ്‌വെയർ പ്രോജക്ട് എങ്ങനെയാണ് കൈകാര്യം ചെയ്യുക?
അതിനൊരു പരിഹാരം ആയിട്ടാണ് ഗിറ്റ് VCS ഉപയോഗിക്കുന്നത്.
GIT പോലെതന്നെ മറ്റ് പല വേർഷൻ കൺട്രോൾ സിസ്റ്റങ്ങളും ഉണ്ട്.
കോഡിൽ വരുത്തുന്ന മാറ്റങ്ങളുടെ ഹിസ്റ്ററി ട്രാക്ക് ചെയ്യാനും, ഒരുമിച്ച് ഒരു പ്രോജക്ടിൽ പലർക്കും ഒരേസമയം വർക്ക് ചെയ്യാനും, ഗിറ്റ് സഹായിക്കുന്നു.
- കോഡിൽ വന്ന മാറ്റങ്ങൾ കാണാനും,
- ആരാണ് മാറ്റം വരുത്തിയതെന്ന് കാണാനും,
- ഒരുമിച്ച് വർക്ക് ചെയ്യാനും ഗിറ്റ് സഹായിക്കുന്നു.
എന്താണ് റിപ്പോസിറ്ററി?
ഒരു ഫോൾഡറിൽ Git ഇനിഷ്യേറ്റ് ചെയ്തു കഴിഞ്ഞാൽ, അതിനെ ഒരു റിപ്പോസിറ്ററി എന്ന് വിളിക്കാം.
Git init എന്ന കമാൻഡ് ഉപയോഗിച്ച് ഇത് ചെയ്തുകഴിഞ്ഞാൽ,
ആ ഫോൾഡറിലെ മാറ്റങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി Git മറഞ്ഞിരിക്കുന്ന ഫോൾഡർ സൃഷ്ടിക്കുന്നതാണ്.
ആ റിപ്പോസിറ്ററിയിലുളള ഒരു ഫയലിൽ മാറ്റം വരുത്തുകയോ, ഫോൾഡറിൽ പുതിയ ഫയൽ, ചേർക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമ്പോൾ, അത് പരിഷ്കരിച്ചതായി കണക്കാക്കുന്നു.
മാറ്റങ്ങൾ വരുത്തി കമ്മിറ്റ് ചെയ്ത എല്ലാ വിവരങ്ങളും ഗിറ്റ് സൂക്ഷിച്ചുവക്കുന്നതാണ്.
Git vs Github/Gitlab/Gitbucket etc
Git സേവനം നൽകുന്ന കമ്പനികൾ മാത്രമാണ് Github/Gitlab/Gitbucket
തുടങ്ങിയവ.
ഗിറ്റ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം.
ലിനക്സ് അടിസ്ഥിത മെഷീനുകളിൽ ഗിറ്റ് പ്രത്യേകം ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഉണ്ടാകും. മറ്റു ഓപറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഇത് git-scm.com എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ git –version എന്ന് കമാൻഡ് ലൈനിൽ ടൈപ്പ് ചെയ്ത് enter അമർത്തിയാൽ ഗിറ്റ് വേർഷൻ കാണാം.
ഉദാ. git version 2.30.2.windows.1
ആദ്യമായി Git Configure ചെയ്യുന്നതെങ്ങനെ.
git config –global user.name “yourusername”
git config –global user.email “youremail”
കമാൻഡ് ലൈനിൽ,
ഇത് type ചെയ്ത് enter അമർത്തിയാൽ git യൂസർനേമും, ഈമെയിലും സെറ്റ് ആകുന്നതാണ്.
“Yourusername”, “youremail” എന്നിവക്കകത്ത് നിങ്ങളുടെ വിവരങ്ങൾ ആണ് ചേർക്കേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ലോ.
ഇവിടെ ഉപയോഗിക്കുന്ന ഈമെയിൽ പമ്പ്ലിക്ക് ആയതിനാൽ Github പോലെയുളള വെബ്സൈറ്റുകളിൽ ഉപയോഗിക്കുമ്പോൾ എല്ലാവർക്കും കാണാൻ സാധിക്കുന്നതാണ്.
അല്ലെങ്കിൽ github site ൽ നിന്നുകിട്ടുന്ന താൽകാലിക ഈമെയിൽ ഉപയോഗിക്കാവുന്നതാണ്.
കമ്പ്യൂട്ടറിൽ ഒരു ഗിറ്റ് റിപ്പോസിറ്ററി എങ്ങനെ തുടങ്ങാം
നേരത്തെ പറഞ്ഞതുപോലെ, ഒരു ഫോൾഡറിനുള്ളിൽ git init എന്നുള്ള കമാൻഡ് ടൈപ്പ് ചെയ്ത് enter ചെയ്തു കഴിഞ്ഞാൽ ആ ഫോൾഡർ ഒരു ഗിറ്റ് റിപ്പോസിറ്ററി ആയി മാറുന്നതാണ്.
പുതിയ ഫയലുകൾ എങ്ങനെ ഗിറ്റ് റിപ്പോസിറ്ററിയിൽ ചേർക്കാം.
നിങ്ങൾ സ്റ്റേജ് ചെയ്യാൻ ആഗ്രഹിക്കുന്ന പരിഷ്കരിച്ച ഫയലുകൾ തിരഞ്ഞെടുക്കുക
Git add .
എന്ന കമാൻഡ് ഉപയോഗിച്ച് ഇത് ചെയ്യാം.
Add . എന്നതിൽ, “.” എന്നതുകൊണ്ട്, മാറ്റം വരുത്തിയ മുഴുവൻ ഫയലുകളും എന്നാണ് ഉദ്ദേശിക്കുന്നത്.
മാറ്റങ്ങൾ ഉറപ്പാക്കുമ്പോൾ, കമ്മിറ്റ് ചെയ്യാൻ,
Git commit -m ‘your message about changes made’
എന്ന കമാൻഡ് ഉപയോഗിക്കുന്നു. ‘your message about changes made’ എന്നതിനുളളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് എഴുതാവുന്നതാണ്.
ഗിറ്റിൽ ഏതൊക്കെ ഫയലുകളാണ് ചേർന്നിട്ടുളളത് എന്നറിയാൻ git status എന്ന കമാൻഡ് ഉപയോഗിക്കാവുന്നതാണ്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -