HIIT - ശരിക്കും ഒരു കാർഡിയോ വ്യായാമം തന്നെയാണ് പ്രത്യേക രീതിയിൽ, അതി കഠിനമായ വ്യായാമം - ചുരുക്കം സെക്കൻഡ് സമയത്തേക്ക്, അതിനുശേഷം വിശ്രമം കുറച്ച് സെക്കൻഡ് - പിന്നെ ഇതേ രീതി ആവർത്തിച്ച് ചെയ്യുന്നു.
സാധാരണ മുഴുവൻ പരിപാടിയും 10 മുതൽ 30 മിനുട്ടിനുളളിൽ തീരും. അതുകൊണ്ടുതന്നെ സമയക്കുറവുളളവർക്ക് ഏറ്റവും അനുയോജ്യമായ വ്യായാമരീതിയാണിത്.
കലോറി കത്തിക്കുന്നതിലും, ഹൃദയാരോഗ്യത്തിനും, ശരീരത്തിൻ്റെ മൊത്തത്തിലുളള പ്രവർത്തനം മെച്ചപ്പെടാനും ഏറ്റവും നല്ല വ്യായാമരീതികളിൽ ഒന്നാണിത്.
ഒരു ഉദാഹരണം നോക്കാം.
20 മിനുട്ട് വർക്കൗട്ട് - ആദ്യം 5 മിനുട്ട് വാമപ്പിനുവേണ്ടി കാർഡിയോ, അത് ജോഗിങ്ങോ, burpee ചാട്ടമോ എന്തെങ്കിലും ചെയ്യാം.
ഇനി ഉളള 10 മിനുട്ട് - 30 സെക്കൻ്റ് കഠിന വ്യായമം, പിന്നെ 30 സെക്കൻ്റ് വിശ്രമം, അങ്ങനെ തുടർന്ന് 10 റൗണ്ട് ചെയ്യാം.
അപ്പോൾ ടോട്ടൽ 15 മിനുട്ട് ആയി.
ഇനിയുളള 5 മിനുട്ട് പതിയെ ശരീരം കൂളാക്കാനായി - ചെറിയ നടത്തമോ, ശ്വസന വ്യായാമമോ, സ്ട്രച്ചിങ്ങോ ചെ്യ്യാം.
ഈ പറഞ്ഞത് ഉദാഹരണം മാത്രമാണ് - 10 മിനുട്ട് ആദ്യ തന്നെ ചെയ്യാൻ പ്രയാസമുണ്ടാകാം. അങ്ങനെയുളളവർ 5 മിനുട്ട്, 30 സെക്കൻ്റിനു പകരം, 20 സെക്കൻ്റ് വീതം വ്യായാമവും വിശ്രമവും അങ്ങനെയൊക്കെ മാറ്റി ചെയ്യാവുന്നതാണ്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -