ബാങ്കിൽ അടച്ചത് പ്രവാസി ക്ഷേമനിധി അക്കൗണ്ടിൽ കയറിയില്ലെങ്കിൽ

പ്രവാസി ക്ഷേമനിധി മാസ്തവണ പണം അടച്ചിട്ട് പലരുടെയും ക്ഷേമനിധി അക്കൗണ്ടിൽ കയറാത്തത് ഒരു വലിയ പ്രശ്നമാണ്.

പ്രവാസി ക്ഷേമനിധി മാസ്തവണ പണം അടച്ചിട്ട് പലരുടെയും ക്ഷേമനിധി അക്കൗണ്ടിൽ കയറാത്തത് ഒരു വലിയ പ്രശ്നമാണ്.

ബാങ്ക് വഴി അടച്ചവർക്കാണ് ഈ പ്രശ്നം. 

പലപ്പോഴും പണമണച്ചതിൻ്റെ മറ്റു രേഖകളും എല്ലാം നമ്മുടെ കൈയിൽ ഉണ്ടാവും. 

അത് കൈയിൽ വക്കാമെന്നല്ലാതെ യാതൊരു പ്രയോജനവും ഉണ്ടാവില്ല

കാരണം.

ബാങ്കുകാർ പറയും അത് അങ്ങോട്ട് അയച്ചിട്ടുണ്ട് പക്ഷേ നമ്മുടെ ക്ഷേമനിധി രേഖകളിൽ നോക്കി കഴിഞ്ഞാൽ അത് ക്രെഡിറ്റ് ആയതായി കാണാൻ സാധിക്കുകയുമില്ല.

അങ്ങനെയുള്ളവർക്ക് ചെറിയൊരു സന്തോഷ വാർത്തയാണ്.

അടച്ച രേഖകളും, അതിന്റെ ചെല്ലാന്റെ കോപ്പിയും ഒക്കെ കയ്യിൽ ഉണ്ടെങ്കിൽ അതല്ലാം എടുത്ത്

അപ്‌ലോഡ് ചെയ്താൻ ഉളള ഓപ്ഷൻ ഇപ്പോൾ വെൽഫെയർ ബോർഡ് വെബ്സൈറ്റിൽ വന്നിട്ടുണ്ട്.

pravasi kshemanidhi membership amount chellan problem

ഇന്ന് ഞാൻ നോക്കിയപ്പോഴാണ് അങ്ങനെ ഒരു ഓപ്ഷൻ കണ്ടത്.

നേരത്തെ വന്നതാണോ എന്ന് അറിയില്ല.

ഈ option എടുത്തുകഴിഞ്ഞാൽ നമുക്ക് ഏത് പെയ്മെൻറ് ആണ് ചെയ്തത്, ഡേറ്റ്, ബാങ്കിൻ്റെ പേര്,  അതിൻറെ രേഖ ഇതെല്ലാം അപ്‌ലോഡ് ചെയ്തിട്ട്

ഡേറ്റും അടച്ച തീയതിയും എമൗണ്ട് ഏത് മാസതവണയാണോ അതോ ഫൈനാണോ ഏതാണ് അടച്ചത് ഈ രേഖകൾ എല്ലാം നമ്മൾ രേഖപ്പെടുത്തിയിട്ട് അപ്‌ലോഡ് ചെയ്യാൻ സാധിക്കും.

ഇത്  ചെയ്തു കഴിഞ്ഞാൽ നമുക്ക് ഈ ഒരു പ്രശ്നത്തിന് പരിഹാരം കിട്ടും എന്ന് പ്രതീക്ഷിക്കാം.

അപ്പോൾ അങ്ങനെ രേഖകൾ കയ്യിലുള്ളവരെ എല്ലാം അപ്‌ലോഡ് ചെയ്ത് അത്രയും പൈസ തിരിച്ച് കിട്ടും കിട്ടാൻ വേണ്ടി

ട്രൈ ചെയ്യാവുന്നതാണ്.

ചിലരൊക്കെ പെൻഷൻ ആകാറായിട്ടും ഇത്തരത്തിൽ പൈസ ക്രെഡിറ്റ് ആകാത്തത് കൊണ്ട്, വേറെ പൈസ കയ്യിൽ നിന്നിട്ട് അടച്ച്, പെൻഷൻ അപ്ലൈ ചെയ്തവരുണ്ട് 

അങ്ങനെയുള്ളവർക്കും ഈയൊരു എമൗണ്ട് ക്ഷേമനിധി അക്കൗണ്ടിൽ വരാൻ ഇത് ട്രൈ ചെയ്യാവുന്നതാണ്.

എന്തായാലും നമ്മൾ ഒരു ബാങ്കിൽ അടയ്ക്കുന്ന പൈസ മറ്റെങ്ങും പോകാതെ എവിടെയെങ്കിലും സ്റ്റക്ക് ആകുന്നതാവും, ടെക്നിക്കൽ പ്രശ്നം കാരണമാകും ഇത് സംഭവിക്കുന്നത്.

പൈസ അടച്ചു രേഖ നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ തീർച്ചയായിട്ടും ഈ വഴി ട്രൈ ചെയ്യാവുന്നതാണ്.

അതുപോലെതന്നെ മറ്റൊരു പ്രധാന ഈ സംഭവം കൂടെ വെബ്സൈറ്റിൽ വന്നതായിട്ട് ഞാൻ കണ്ടു അത്

നമ്മൾ ഫൈനായിട്ട് അടച്ച തുക കോൺട്രിബ്യൂഷൻ എന്ന രീതിയിലേക്കും

കോൺട്രിബ്യൂഷൻ അടച്ചത് ഫൈൻ ആയിട്ട് അങ്ങോട്ട് മാറ്റാനുള്ള ഒരു ഓപ്ഷൻ ആണ് 

അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ ഞാൻ അറിയുമ്പോൾ ഞാൻ ഇവിടെ തന്നെ പറയുന്നതാണ്.

പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങളും, പദ്ധതികളെകുറിച്ചുള്ള വിവരങ്ങളും മാത്രമേ ഈ ചാനലിലൂടെ പറയാറുള്ളൂ. അതുകൊണ്ടുതന്നെ ഈ വിഷയങ്ങൾ ഏറ്റവും ആദ്യം അറിയണം എന്നുണ്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -