മലയാളം inScript ടൈപ്പിങ്ങ് - എന്തുകൊണ്ട് ഉപയോഗിക്കണം.
എളുപ്പത്തിൽ ചെയ്യാവുന്ന, അത്ര ശ്രദ്ധ കൊടുക്കേണ്ടതല്ലാത്ത, കാര്യങ്ങൾ അനാവശ്യമായി പ്രയാസമുള്ളതാക്കി മാറ്റുന്ന ഒരു ശീലം എനിക്കുണ്ട്.
ഞാൻ അത്തരത്തിൽ ചെയ്യുന്ന ഒരു കാര്യമാണ് മലയാളം ടൈപ്പ് ചെയ്യാൻ മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നത്.
ടൈപ്പ് ചെയ്യാൻ ഏറ്റവും എളുപ്പം ഗൂഗിൾ ഇൻപുട്ട് ടൂൾ അല്ലെങ്കിൽ വോയിസ് ടൈപ്പിംഗ് (ഞാൻ ഉപയോഗിക്കാറുണ്ട്) ആണ്.
എന്നാൽ ഇൻസ്ക്രിപ്റ്റ് ടൈപ്പിംഗ് ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ.
എനിക്ക് തോന്നിയ ഒരു കാര്യം - 30 മുതൽ 20 ശതമാനം വരെ കുറച്ച് കീകൾ അമർത്തിയാൽ മതി എന്നുള്ളതാണ്. എന്നാൽ ഇത് പഠിച്ചെടുക്കാൻ കുറെയധികം സമയമെടുക്കും, അത്രയും നാൾ വളരെ പതിയെ ടൈപ്പ് ചെയ്യേണ്ട അവസ്ഥയാണ്.
‘ൻ്റെ’ പോലെയുള്ള ചില കുരുക്ക് പാർട്ടുകൾ ടൈപ്പ് ചെയ്യാൻ കൃത്യമായി സാധിക്കും എന്നുള്ളതാണ് ഇൻസ്ക്രിപ്റ്റ് ഉപയോഗിക്കാൻ എന്നെ പ്രേരിപ്പിച്ചത്.
പഠിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ രണ്ടുമാസമായി, എങ്കിലും google ഇൻപുട്ട് അല്ലെങ്കിൽ, മംഗ്ലീഷ് ടു മലയാളം ഉപയോഗിക്കുമ്പോൾ ഉളള അത്ര വേഗത ഇതുവരെ ആയിട്ടില്ല.
അഡോബി പ്രോഡക്ടുകൾ, വീഡിയോ എഡിറ്റിംഗ്, കോഡ് എഡിറ്റർ തുടങ്ങി എല്ലാ സ്ഥലത്തും ഒരേപോലെ ഉപയോഗിക്കാം എന്നുള്ളതാണ് മറ്റൊരു പ്രയോജനമായി എനിക്ക് തോന്നിയത്.
ഇത് ഉപയോഗിച്ച് വേഗത്തിൽ ടൈപ്പ് ചെയ്യുന്ന ആളുകളും ഇതിനെക്കുറിച്ച് കൂടുതൽ അറിയാവുന്ന ആളുകളും ഉണ്ടെങ്കിൽ കമൻറ്ലൂടെ ഇതിനെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുക.
പ്രയോജനം
ഇത് പഠിക്കാൻ തുടങ്ങിയപ്പോൾ മുതൽ മനസിലായ, 2-3 പ്രയോജനങ്ങൾ പറയാം.
- ഔദ്യോഗിക ഉപയോഗത്തിന് സർക്കാർ/DTP/ മറ്റ് ഓഫീസികളിലും ഇതാണ് ഉപയോഗിക്കുന്നത് എന്ന് അറിയുന്നു.
- ചില വാക്കുകൾ ടൈപ്പ് ചെയ്യുമ്പോൾ ഗൂഗിൾ ഇൻപുട്ട് ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്നതിനേക്കാൾ കുറച്ച് കീ മതി(എൻ്റെ കണക്കുകൂട്ടൽ അനുസരിച്ച് 30 - 40 ശതമാനം കുറച്ച് കീ അമർത്തിയാൽ മതി. ഇത് ഞാൻ വിചാരിച്ചതിലും കുറവാണ്).
- ഒരു ഇന്ത്യൻ ഭാഷയിൽ ടൈപ്പ് ചെയ്യാൻ പഠിച്ചാൽ എല്ലാ ഇന്ത്യൻ ഭാഷയിലും ഇതേ രീതിയാണ്.
- വീഡിയോ എഡിറ്റർ, അഡോബി തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ നേരിട്ട് ടൈപ്പ് ചെയ്യാം.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -