അത്യാവശ്യം വേഗത്തിൽ, എളുപ്പത്തിൽ, മലയാളത്തിൽ വോയിസ് ടൈപ്പിംഗ്ചെയ്യാൻ ജി ബോർഡ് കീബോർഡ് ഉപയോഗിച്ചാൽ സാധിക്കുന്നതാണ്.
ആൻഡ്രോയിഡ് ഫോണിലും ഐഫോണിലും ഇത് ലഭ്യമാണ്.
സാധാരണ രീതിയിൽ ടൈപ്പ് ചെയ്യുന്നതിലും വളരെ എളുപ്പത്തിൽ ഇത് ഉപയോഗിക്കാവുന്നതാണ്.
എന്നാൽ ഇതേ സംവിധാനം കമ്പ്യൂട്ടറിൽ വിൻഡോസ് കമ്പ്യൂട്ടറിൽ ലഭ്യമല്ല എന്നുള്ളത് വേഗത്തിൽ മലയാളം ടൈപ്പ് ചെയ്യാൻ ഒരു തടസ്സമാണ്.
gBoard keyboard വിൻഡോസിൽ ഉപയോഗിക്കാൻ
രണ്ട് വഴി ഉള്ളത്, ഒന്നുകിൽ Chrome OS ഇൻസ്റ്റാൾ ചെയ്യുക അല്ലെങ്കിൽ ആൻഡ്രോയിഡ് എമുലേറ്റർ (ബ്ലൂസ്റ്റാക് പോലെയുള്ള ഏതെങ്കിലും) ഇൻസ്റ്റാൾ ചെയ്യുക എന്നുള്ളതാണ്.
ഇത് രണ്ടും പ്രാക്ടിക്കൽ അല്ലാത്തതുകൊണ്ട് മലയാളത്തിൽ വോയിസ് ടൈപ്പ് ചെയ്യാൻ ഉപയോഗിക്കാവുന്ന ഒരു രീതിയാണ് ഗൂഗിൾ ഡോഗ്സ് ഉപയോഗിക്കുക എന്നുള്ളത്.
ഈ സംവിധാനം brave ബ്രൗസർ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ബ്രൗസറിൽ വർക്ക് ആകുമെന്ന് 100% ഉറപ്പ് പറയാൻ സാധിക്കില്ല ഗൂഗിൾ ക്രോം ബ്രൗസർ തന്നെ ഉപയോഗിക്കേണ്ടതായി വരും.
കാരണം ഞാൻ brave ബ്രൗസറിൽ ഈ സംവിധാനം ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ അത് പ്രവർത്തിച്ചില്ല.
അതുപോലെതന്നെ കമ്പ്യൂട്ടർ തിരിച്ചറിയുന്ന ഒരു മൈക്രോൺ ഫോൺ കൂടെ ഉണ്ടായിരിക്കേണ്ടതാണ്. മിക്കവാറും എല്ലാ ഹെഡ് ഫോണുകളും ബ്ലൂടൂത്ത് ഫോണുകളും പ്രവർത്തിക്കുന്നതാണ്.
എങ്ങനെ വോയിസ് ടൈപ്പിംഗ് windows കമ്പ്യൂട്ടറിൽ ലഭിക്കും.
ടൈപ്പ് ചെയ്യുന്ന സമയത്ത് ടൂൾസ് - വോയിസ് ടൈപ്പിംഗ് എന്ന ഓപ്ഷൻ എടുക്കുക.
അതിനുശേഷം നമ്മുടെ ഭാഷയായി മലയാളം - ഇവിടെ മുകളിൽ നിന്ന് സെർച്ച് ചെയ്ത് കണ്ടുപിടിക്കുക - അതിനുശേഷം mic എൈക്കൺ ക്ലിക്ക് ചെയ്ത് ചുമന്ന നിറമാകുമ്പോൾ സംസാരിക്കാവുന്നതാണ്.
എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ ഇവിടെ മുകൾഭാഗത്ത് Allow മൈക്രോഫോൺ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യാൻ മറക്കരുത്.
അവിടെയുള്ള ഓപ്ഷനിൽ നിന്ന് നമ്മുടെ മൈക്രോഫോൺ വല്ലതും ഉണ്ടെങ്കിൽ മാറി സെലക്ട് ചെയ്തു നോക്കാവുന്നതാണ്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -