<marquee> tag Malayalam

Marquee tag മലയാളം

സർക്കാർ ഒഴികെ എല്ലാവരും ഉപേക്ഷിച്ച ടാഗാണിത്. Make text run from side to side Malayalam html

ഇന്നൊരു സർക്കാർ വെബ്സൈറ്റ് ഉപയോഗിക്കേണ്ട ആവശ്യം വന്നു.

ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാനായി നോക്കിയിട്ട് അത് പിടി തരാതെ ഓടിക്കൊണ്ടിരിക്കുകയാണ് 😒.

പഴഞ്ചൻ സർക്കാർ വെബ്സൈറ്റുകളിൽ ഒഴികെ, ബോധമുള്ള ഒരു വെബ് ഡിസൈനറും ഉപയോഗിക്കാത്ത ഒരു എച്ച്ടിഎം ടാഗ് ആണ്

<marquee></marquee>

വെബ്സൈറ്റിൽ ഉള്ള വിവരങ്ങൾ ഒരു സൈഡിൽ നിന്ന് മറ്റ് സൈഡിലേക്ക് ഓടാൻ വേണ്ടിയാണ് ഈ ടാഗ് ഉപയോഗിക്കുന്നത്.

പല ബ്രൗസറുകളും ഇപ്പോഴും ഇതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പുതിയരീതിയിൽ ഈ ടാഗ് ഉപയോഗിക്കാതിരിക്കാൻ(deprecated) ആണ് പ്രോത്സാഹിപ്പിക്കുക.

ഇങ്ങനെ ഓടുന്ന സംഭവങ്ങളിൽ വായിക്കാനോ ക്ലിക്ക് ചെയ്യാനോ എന്തുമാത്രം പ്രയാസമാണെന്ന് അറിയാമല്ലോ.

സർക്കാർ സംവിധാനങ്ങൾ ഇപ്പോഴും ഇത് ഉപയോഗിക്കുന്നത് എന്താകൊണ്ടാണോ ആവോ.

fun fact - ഗൂഗിളിൽ ഈ ടാഗ് എന്ന് സെർച്ച് ചെയ്താൽ റിസൾട്ടിന്റെ എണ്ണം ഇടതു എന്ന് വലത്തോട്ട് ഓടിപ്പോകുന്നത് കാണാം.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -