അടിപൊളി വ്യായാമമാണ് mountain climbers.
കുറെധികം മസിലുകൾക്ക് ഉൾപ്പെടുന്ന വ്യായാമമാണ്.
ആബ്സ്, ചെസ്റ്റ്, ട്രൈസെപ്സ്, ഹാംസ്ട്രിങ്ങ്, ബൈസെപ്സ്, ഷോൾഡർ, ക്വാഡ്, ലോവർ ബാക്ക് ഇങ്ങനെ വലിയൊരു ലിസ്റ്റ് തന്നെയാണിത്.
എങ്കിലും കോർ മസിലുകൾ ആണ് പ്രധാനമായും പ്രയോജനം കിട്ടുക.
പുഷപ്പ് പൊസിഷനിൽ തുടങ്ങാം.
ശരീരം മുഴുവൻ ഒറ്റവരയിൽ നേരെയാണ് തുടങ്ങേണ്ടത്.
തോളിന് നേരെ താഴെ വേണം കൈപത്തികൾ വരാൻ.
ഇനിയിപ്പോൾ മുട്ടുകൾ നേരെ നെഞ്ചിനടുത്തേക്ക് മാറിമാറി കൊണ്ടുവരിക മാത്രം.
വേഗത - കൂടുതൽ വേഗതയാകുമ്പോൾ ലക്ഷ്യത്തിൽ നിന്ന് മാറിപ്പോകുന്നതാണ്. അമിതവേഗം അതുകൊണ്ടുതന്നെ ഒഴിവാക്കുക.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -