രാഷ്ട്രീയം " property="og:description"> രാഷ്ട്രീയം ">

പ്രവാസി കോൺവോയ് വെൽഫെയർ അസോസിയേഷൻ

രാഷ്ട്രീയം

രാഷ്ട്രീയം

ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ പ്രവാസി കോൺവോയ് വെൽഫെയർ അസോസിയേഷൻ(pcwak) എന്ത് രാഷ്ട്രീയ നിലപാട് ആണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് ഇവിടെ വിശദീകരിക്കാൻ ശ്രെമിക്കുന്നു.

കേരളത്തിലെ പ്രധാന മുന്നണി പാർട്ടികൾ തുടങ്ങി, ഘടക കക്ഷികൾ വരെ പ്രവാസികൾക്കു വേണ്ടി പ്രേത്യേകം സംഘടനകൾ രൂപീകരിക്കാറുണ്ട്. ഇത്തരം സംഘടനകളിൽ നിന്നും എന്ത് വ്യതാസമാണ് നമുക്കുള്ളത്.

പ്രേത്യേകമായി ഒരു പാർട്ടിയുമായും ആഭിമുഖ്യമില്ല എന്നതാണ് ഒന്നാമതായി ശ്രെദ്ധിക്കേണ്ടത്. പ്രവാസികൾ ആയ എല്ലാ വിഭാഗത്തിലുള്ളവരെയും പാർട്ടി, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഭാഗങ്ങളായി തിരിക്കാൻ താല്പര്യപെടുന്നില്ല. പ്രവാസി ആയ ഏതു വ്യെക്തിയുടെയും പ്രേശ്നങ്ങൾക്ക് കൂട്ടായി പരിഹാരം കാണാൻ ആണ് നാം ശ്രെമിക്കേണ്ടത് .

അതേസമയം തന്നെ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആരുമായും സഹകരിക്കാനും നമ്മൾ തയാറാവണം. അധികാരത്തിൽ ഉള്ള ഗവൺമെന്റ്, ഭരിക്കുന്ന പാർട്ടി, പ്രതിപക്ഷത്തുള്ള പാർട്ടി ഇതിൽ എത്തുമായും സഹകരിക്കാനും, പ്രശ്നങ്ങൾ പരിഹരിക്കാൻ ആവിശ്യപ്പെടാനും സംഘടന എന്ന രീതിയിൽ തയാറാകണം.

ഇന്ത്യയുടെ ഭരണഘടന അനുശാശിക്കുന്ന സെക്കുലർ, ജനാധിപത്യ, സോഷ്യലിസ്റ്റ് തുടങ്ങി, സമത്വം, സ്വാതന്ത്ര്യം, സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയപരവുമായ നീതി തുടങ്ങി സാധാരണക്കാരനായ പ്രവാസികളുടെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്ന് പ്രവർത്തിക്കാൻ നമുക്കോരോരുത്തർക്കും കഴിയണം.യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -