Terms, conditions and how to apply for pravasi hospital treatment assistance

പ്രവാസി ചികിത്സ ധനസഹായം - Pravasi Hospital treatment assistance

This is information about pravasi hospital treatment assistant from pravasi welfare board. പ്രവാസി ചികിത്സ ധനസഹായം

പ്രവാസി വെൽഫെയർ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ ഈ പദ്ധതിയിൽ അപേക്ഷ നല്കാവുന്നത്താണ് . സംഘടനയുടെ സഹായം ആവശ്യമുള്ള സംഘടനാ അംഗങ്ങൾക്ക് പ്രവാസി സംഘടനയായ PCWA ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.

പ്രവാസി ചികിത്സ ധനസഹായം നിര്‍ദ്ദേശങ്ങള്‍: Terms & conditions

  1. അംഗത്വ കാലയളവില്‍ ഒരംഗത്തിന് പരമാവധി 50000/- രൂപ വരെയുള്ള അനുവദനീയമായ ചികിത്സ ചെലവുകള്‍ക്കാണ് അര്‍ഹതയുള്ളത്.

  2. അംഗത്വം നേടിയതിന് ശേഷമുള്ള ചികിത്സ ചെലവുകള്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്.

  3. പെന്‍ഷനായവര്‍ക്കും/പെന്‍ഷന്‍ പ്രായം കഴിഞ്ഞവര്‍ക്കും/ അംഗത്വ കുടിശിക വരുത്തി അംഗത്വം റദ്ദായവര്‍ക്കും, അംഗത്തിന്‍റെ ആശ്രിതര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

  4. അംഗത്വ കുടിശിക വരുത്തി അംഗത്വം റദ്ദായവര്‍ കുടിശികയും പിഴയും അടച്ച് അംഗത്വം പുന:സ്ഥാപിച്ചതിനു ശേഷം ചികിത്സാ ചെലവുകള്‍ക്കായി അപേക്ഷിക്കാവുന്നതാണ്.

  5. ചികിത്സ കഴിഞ്ഞ് 6 മാസത്തിനുള്ളിലോ തുടര്‍ചികിത്സ നടക്കുന്ന സാഹചചര്യത്തില്‍ 6 മാസത്തിനകത്തുള്ള ബില്ലുകളോ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ചികിത്സ കഴിഞ്ഞ് ആറ് മാസത്തിന് ശേഷം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ കാലതാമസം വ്യക്തമാക്കുന്നതിനുള്ള അപേക്ഷകന്‍ ഒപ്പിട്ട രേഖ അപ് ലോഡ് ചെയ്യേണ്ടതാണ്.എന്നാല്‍ രണ്ട് വര്‍ഷത്തിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്‍ണ്ടായിരിക്കുന്നതല്ല.

  6. ചികിത്സാ സഹായം അനുവദിക്കുന്നതിന് ചികിത്സ ചെലവുകളുടെ അസ്സല്‍ (ഒറിജിനല്‍) ബില്ലുകള്‍ ബന്ധപ്പെട്ട ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കേണ്ടതാണ്. ബില്ലുകളുടെ പകര്‍പ്പ് സ്വീകാര്യമല്ല

  7. വിദേശത്ത് നടന്ന ചികിത്സയാണെങ്കില്‍ അസ്സല്‍ (ഒറിജിനല്‍) ബില്ലുകള്‍ എംബസ്സി സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കേണ്ടതാണ്. ഇതുപ്രകാരമുള്ള രേഖകള്‍ക്ക് എംബസി അറ്റസ്റ്റേഷന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്‍റെ ബന്ധപ്പെട്ട ബോര്‍ഡ് ഡയറക്ടര്‍ നല്‍കുന്ന സാക്ഷ്യപത്രം അപ്ലോഡ്ചെയ്യേണ്ടതാണ്. (സാക്ഷ്യപത്രത്തിന്‍റെ ഫോര്‍മാറ്റിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക്ചെയ്യുക).

  8. കേരളത്തിന് പുറത്തുള്ള ചികിത്സകള്‍ക്ക് കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതോ ബോര്‍ഡ് മുന്‍കൂട്ടി അംഗീകരിച്ചിട്ടുള്ളതോ ആയ ആശുപത്രികളിലെ/ ചികിത്സാ സ്ഥാപനങ്ങളിലെ ചികിത്സകള്‍ക്കു മാത്രമായിരിക്കും ചികിത്സാ ചെലവുകള്‍ക്ക് അര്‍ഹത. കേരളത്തിലെ ചികിത്സകള്‍ക്ക് കഴിയുന്നത്ര ബോര്‍ഡ് മുന്‍കൂട്ടി അംഗീകരിച്ചിട്ടുള്ള ആശുപത്രികളില്‍ ചികിത്സ തേടുന്നത് അഭികാമ്യം.(അംഗീകത ആശുപത്രികളുടെ ലിസ്റ്റിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക).

  9. ചികിത്സയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നോ, കേരള സര്‍ക്കാരില്‍ നിന്നോ, നോര്‍ക്ക റൂട്ട്സില്‍ നിന്നോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ, ധനസഹായം ലഭിക്കുന്ന പക്ഷം, അതെ ചികിത്സയ്ക്ക് ഈ പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

10.ആയുര്‍വേദ-ഹോമിയോ ചികിത്സകള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

  1. ചികിത്സാ സഹായ ത്തിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എല്ലാ ഒറിജിനല്‍ ബില്ലുകളുടെ വിശദവിവരങ്ങള്‍ (അതായത് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇനങ്ങള്‍ അവയുടെ തുക, ബില്ല് നമ്പര്‍, തീയതി തുടങ്ങിയവ) സിസ്റ്റത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന എസ്സെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റിന്‍റെ പ്രിന്‍റ് ഔട്ടില്‍ ബന്ധപ്പെട്ട ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി ആശുപത്രി സീലും പതിച്ച്, ഒറിജിനല്‍ ബില്ലുകളില്‍ ബന്ധപ്പെട്ട ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് അയച്ചു തരേണ്ടതാണ്.

അപ് ലോഡ് ചെയ്യേണ്ട രേഖകള്‍:

  1. അപേക്ഷകന്‍റെ ഒപ്പ്
  2. ഡിസ്ചാര്‍ജ് സമ്മറി / ട്രീറ്റ്മെന്‍റ് സര്‍ട്ടിഫിക്കറ്റ്
  3. അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ട് രേഖ (ബാങ്ക് പാസ് ബുക്കിലെ/ബില്ലുകളിലെ പേരും അംഗത്വ കാര്‍ഡിലെ പേരും വ്യത്യാസമുണ്ടെങ്കില്‍ “One and the Same Certificate”അപ്ലോഡ് ചെയ്യേണ്ടതാണ്).
  4. നിര്‍ദ്ദേശം (7) പ്രകാരമുള്ള ബന്ധപ്പെട്ട ബോര്‍ഡ് ഡയറക്ടര്‍ നല്‍കുന്ന സാക്ഷ്യപത്രം. (ആവശ്യമുണ്ടെങ്കില്‍ മാത്രം) ബന്ധപ്പെട്ട ബോര്‍ഡ് ഡയറക്ടര്‍ നല്‍കിയ സാക്ഷ്യപത്രത്തിന്‍റെ അസല്‍ രേഖകളോടൊപ്പം ഹെഡ് ഓഫീസിലേക്ക് അയച്ച് തരേണ്ടതാണ്.


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -