Pravasi Kshemanidhi Fine - അടച്ച തുകയേക്കാൾ കൂടുതൽ ഫൈൻ?

അടച്ച തുകയെക്കാൾ കൂടുതൽ ഫൈൻ വന്നാൽ എന്ത് ചെയ്യും.

അടച്ച തുകയെക്കാൾ കൂടുതൽ ഫൈൻ വന്നാൽ എന്ത് ചെയ്യും.

പ്രവാസി ക്ഷേമനിധിയിൽ ചേർന്ന പലർക്കും പറ്റിയ ഒരു കുഴപ്പമാണ്.

അതെങ്ങനെ സോൾവ് ചെയ്യാം എന്നാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു വലിയൊരു പ്രശ്നമായിട്ട് നിൽക്കുന്ന ഒരു സംഭവമാണിത്.

പ്രവാസി ക്ഷേമനിധി മാസത്തവണ അടയ്ക്കുന്നത് മുടങ്ങുകയാണെങ്കിൽ കുറേ നാൾ കഴിയുമ്പോൾ ഫൈൻ വളരെ വലിയ രീതിയിൽ വരുന്നതാണ്.

പല ആളുകളും ഇത് പലപ്പോഴും മറന്നു പോകാറുണ്ട്, കുറെനാൾ കഴിയുമ്പോൾ 3,4 വർഷം ഒക്കെയായി കഴിയുമ്പോഴേക്കും ഫൈൻ വലിയ രീതിയിൽ കൂടിക്കൂടി വരുന്നതാണ്.

ചില ആളുകൾക്ക് തവണ അടച്ചതുകയേക്കാൾ കൂടുതൽ ഫൈൻ ആകുന്ന അവസ്ഥയാണ്.

അതിനാൽ പല ആളുകൾക്കും ഇത്രയും രൂപ ഫൈൻ അടച്ച് വീണ്ടും അത് തുടരാൻ പ്രയാസമുണ്ട്.

അടച്ചതുകയിൽ കൂടുതൽ ഫൈൻ അടയ്ക്കേണ്ടി വരുന്നത് ആർക്കും ഇഷ്ടപ്പെടുന്ന കാര്യമല്ലല്ലോ.

അതുവരെ അടച്ച പണം പോട്ടെ ഇനി വേറെ തുടങ്ങി ആദ്യം മുതൽ അടയ്ക്കാം എന്ന് വിചാരിച്ചാലും നിയമപരമായ രീതിയിൽ സാധിക്കുന്നതല്ല. ഇവിടെയുള്ള പ്രശ്നമെന്ന് പറയുന്നത് ഒരാൾക്ക് ഒരു പ്രാവശ്യം മാത്രമേ ചേരാൻ സാധിക്കുകയുള്ളൂ 

നമ്മൾ അതേ വ്യക്തിയുടെ പേരിൽ വീണ്ടും ഒരു ക്ഷേമനിധി കൂടെ തുടങ്ങാൻ നോക്കിക്കഴിഞ്ഞാൽ ആ ഒരു പാസ്പോർട്ട് നമ്പറും വ്യക്തിയുടെ വിവരങ്ങളും എല്ലാം സിസ്റ്റത്തിൽ ഉള്ളതുകൊണ്ട് പുതിയ തുടങ്ങാൻ സാധിക്കുന്നതല്ല.

അടച്ചത് കൂടുതൽ ഫൈൻ വരുന്നത് ഒരു പ്രായോഗികമായ ഒരു രീതിയല്ല അങ്ങനെയുള്ള ധാരാളം ആളുകൾ ഉള്ളതുകൊണ്ട് ആദ്യം മുതലേ വീണ്ടും തുടങ്ങാൻ അനുവദിക്കുന്ന രീതിയിലുള്ള സംവിധാനം സർക്കാർ ചെയ്താൽ നല്ലതായിരിക്കും.

ഇതിനൊരു താൽക്കാലിക പരിഹാരം ഉണ്ട് പക്ഷേ അത് ചെയ്യണോ വേണ്ടയോ എന്നത് ഓരോരുത്തരുടെ കാര്യത്തിൽ സ്വയം തീരുമാനമെടുക്കേണ്ടതാണ്.

ഇങ്ങനെ ചെയ്തിട്ട് അവസാനം പെൻഷൻ കിട്ടുന്ന സമയത്ത് സർക്കാർ ക്ഷേമനിധി ബോർഡ് ഈ കാരണത്താൽ നിരസിച്ചാൽ അതിന് സ്വയം ഉത്തരവാദിത്തമാണ്.

അപ്പൊ തന്നെ പരിഹാരം ചെയ്യുന്ന ഒരു രീതി എന്നു പറയുന്നത് പാസ്പോർട്ട് നമ്പർ അടിച്ചു കഴിഞ്ഞിട്ട് ഒരു സ്പേസ് ഇടുക അല്ലെങ്കിൽ ഡോട്ട് . ഇടുക

ഇപ്പോൾ ഈ രീതി വർക്കാകുന്നതാണ് പഴയ ക്ഷേമനിധി അംഗത്വം അവിടെ ഉപേക്ഷിച്ചിട്ട് പുതിയ ഒരെണ്ണം തുടങ്ങാൻ സാധിക്കുന്നതാണ്.

മറ്റുവഴികൾ ഒന്നുമില്ലെങ്കിൽ ചെയ്യാം എന്നാൽ

ഞാൻ ഒരിക്കലും റെക്കമെന്റ് ചെയ്യുന്നില്ല എന്നുള്ളത് വേറെ കാര്യം.

ഇങ്ങനെയുള്ള പ്രശ്നം ഉള്ളതുകൊണ്ട് തന്നെ ഇതിൽ ചേരുന്നവർക്ക് കൃത്യമായ അടയ്ക്കാൻ ആയിട്ട് ഓർക്കുക അല്ലെങ്കിൽ കൃത്യമായി അടയ്ക്കുക എന്നുള്ളതാണ് വഴി.

വളരെ ചെറിയ പ്രായത്തിലെ ചേരുന്നവർക്കാണ് കൂടുതലും ഇങ്ങനെ പ്രശ്നം വരാറുള്ളത് - നേരത്തെ ചേർന്നാൽ ഉള്ള ഗുണം കൂടുതൽ പെൻഷൻ കിട്ടും എന്നുള്ളതാണ് - എന്നാൽ കൃത്യമായ അടച്ചില്ലെങ്കിൽ ഇങ്ങനെ വലിയ ഫൈൻ വരുന്നതാണ്.

യൂട്യൂബ് ചാനൽ പ്രവാസി വെൽഫെയർ ബോർഡ് അതുപോലെ സർക്കാരിൻറെ പദ്ധതികളും മായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മാത്രമേ വീഡിയോ ഉണ്ടാവുകയുള്ളൂ അത്തരം കാര്യങ്ങൾ ഏറ്റവും ആദ്യം കൃത്യമായിട്ട് അറിയണമെന്നുണ്ടെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക നോട്ടിഫിക്കേഷൻ ഓൺ ആക്കുക.

സമയമുള്ളപ്പോൾ വേറൊരു വീഡിയോയും ആയിട്ട് ഞാൻ വീണ്ടും വരുന്നതാണ്.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -