പ്രവാസി പെൻഷൻ - അടച്ച തുക പെൻഷനൊപ്പം കിട്ടുമൊ?

പ്രവാസി ക്ഷേമനിധി പെൻഷൻ ആകുന്ന സമയത്ത്, അതായത് 60  വയസ്സ് ആയിട്ട് പെൻഷന് അപ്ലൈ ചെയ്യുമ്പോൾ നമ്മൾ അത്രയും നാളെ അടച്ച പണം തിരികെ കിട്ടുമോ.

പ്രവാസി ക്ഷേമനിധി പെൻഷൻ ആകുന്ന സമയത്ത്, അതായത് 60  വയസ്സ് ആയിട്ട് പെൻഷന് അപ്ലൈ ചെയ്യുമ്പോൾ നമ്മൾ അത്രയും നാളെ അടച്ച പണം തിരികെ കിട്ടുമോ.

പെൻഷൻ എന്തായാലും കിട്ടണം, അതിനോടൊപ്പം നമ്മൾ അടച്ച പൈസ തിരിച്ചു കിട്ടുമോ എന്നുള്ളതാണ്, ചോദ്യം.

ഇതിനെ കുറിച്ചുള്ള കൃത്യമായ വിവരം പ്രവാസി വെൽഫെയർ ബോർഡിൻറെ വെബ്സൈറ്റിൽ ഒന്നും എനിക്ക് കാണാൻ സാധിച്ചിട്ടില്ല.

ഇതിനെക്കുറിച്ച് മനസ്സിലാക്കാൻ പ്രവാസി വെൽഫെയർ ആക്ട് വരെ ഞാൻ എടുത്ത് ഒന്ന് ഓടിച്ചു വായിച്ചു നോക്കി, അതിലും അതിനെക്കുറിച്ച് വിവരം ഒന്നും കാണാൻ സാധിച്ചില്ല.

കൃത്യമായിട്ട് അറിയില്ലെങ്കിലും ചില വിവരങ്ങൾ വെച്ച് എനിക്കറിയാവുന്ന കാര്യം ഞാൻ പറയാം.

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചേർന്നിട്ടുള്ളവർ പറയുന്നത് പെൻഷൻ കിട്ടാൻ തുടങ്ങുമ്പോൾ അടച്ച തുക ‘പ്രത്യേക രീതിയിൽ’ തിരിച്ച് കിട്ടുന്നുണ്ട് എന്നാണ്.

അതായത് വളരെയധികം കൂടുതൽ തുക അടച്ചിട്ടുള്ള വർക്ക് പലതവണകൾ ആയിട്ട് തിരിച്ചു കൊടുക്കുന്നു.

അതേസമയം കുറച്ച് എമൗണ്ട് മാത്രം അടച്ചിട്ടുള്ളവർക്ക് അത് പെൻഷൻ അപ്പ്രൂവ് ആകുമ്പോൾ ഒരുമിച്ച് തിരിച്ചു കൊടുക്കുന്നു.

അപ്പോൾ ഇതേ രീതി പ്രവാസി ക്ഷേമനിധി പെൻഷനിലും ഉണ്ടോ എന്നുള്ളതാണ് ഇനി അറിയേണ്ടത്.

എനിക്കറിയാവുന്ന പ്രവാസി പെൻഷന് കുറെ നാൾ മുമ്പ് തന്നെ ചേർന്ന ധാരാളം ആളുകൾ ഉണ്ട്.

എന്നാൽ അതിൽ പല ആളുകളും 60  വയസ്സ് ഇപ്പോൾ ആയി പെൻഷൻ കിട്ടാൻ തുടങ്ങുന്നതേയുള്ളൂ.

അവരിൽ ചില ആളുകൾ വിളിച്ച് എവിടെനിന്നോ പൈസ ക്രഡിറ്റ് ആയിട്ടുണ്ട് എന്ന് പറയാണ്ട്. ഇവിടെ നിന്നാണ് വന്നത് കൃത്യമായി അറിയില്ല, പിന്നീട് ആലോചിച്ച് നോക്കിയപ്പോൾ ആണ് പ്രവാസി ക്ഷേമനിധി മനസ്സിലായത് എന്ന് പറയാറുണ്ട്.

അപ്പോൾ ആളുകളുടെ ഈ ഒരു അനുഭവത്തിൽ നിന്ന് മനസ്സിലാക്കേണ്ടത് നമ്മൾ അടച്ച പൈസ തിരിച്ചു കിട്ടുമെന്ന് ഉള്ളതാണ്. 

ഇതൊരു 70% ഉറപ്പോടെ പറയാൻ സാധിക്കും കാരണം കൂടുതൽ ആളുകൾ പെൻഷൻ അപ്ലൈ ചെയ്ത് കിട്ടാൻ തുടങ്ങി കഴിഞ്ഞു മാത്രമേ 100% കിട്ടുന്നതെന്ന് പറയാൻ സാധിക്കു.

ഈ യൂട്യൂബ് ചാനൽ പ്രവാസി വെൽഫെയർ ബോർഡ് അതുപോലെ സർക്കാരിൻറെ പദ്ധതികളും മായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മാത്രമേ വീഡിയോ ഉണ്ടാവുകയുള്ളൂ അത്തരം കാര്യങ്ങൾ ഏറ്റവും ആദ്യം കൃത്യമായിട്ട് അറിയണമെന്നുണ്ടെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക നോട്ടിഫിക്കേഷൻ ഓൺ ആക്കുക.

സമയമുള്ളപ്പോൾ വേറൊരു വീഡിയോയും ആയിട്ട് ഞാൻ വീണ്ടും വരുന്നതാണ്.യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -