pravasi marriage assitance how to apply and terms.

പ്രവാസി വിവാഹ ധനസഹായം - Marriage assistance

Pravsai marriage assistance. പ്രവാസി വിവാഹ ധനസഹായം, വിവരങ്ങൾ, എങ്ങനെ അപേക്ഷിക്കാം.

പ്രവാസി വെൽഫെയർ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ ഈ പദ്ധതിയിൽ അപേക്ഷ നല്കാവുന്നത്താണ് . സംഘടനയുടെ സഹായം ആവശ്യമുള്ള സംഘടനാ അംഗങ്ങൾക്ക് പ്രവാസി സംഘടനയായ PCWA ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.

പ്രവാസി വിവാഹ ധനസഹായം നിര്‍ദ്ദേശങ്ങള്‍: Terms & conditions.

  1. വിവാഹ ധനസഹായമായി 10,000/- രൂപയാണ് ബോര്‍ഡില്‍ നിന്നും അനുവദിക്കുന്നത്.
  2. വിവാഹ സമയത്ത് അംഗത്വ കാലയളവ് 3 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കേണ്ടതാണ്.
  3. വിവാഹ തീയതിക്ക് മുന്‍പ് മുന്‍കൂറായി 3 വര്‍ഷത്തെ അംശദായം അടച്ചവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
  4. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
  5. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷവും ഒരു വര്‍ഷത്തിനുള്ളിലും സമര്‍പ്പിക്കുന്ന അപേക്ഷകളോടൊപ്പം കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷകൂടി സമര്‍പ്പിക്കേണ്ടതാണ്.
  6. വിവാഹം കഴിഞ്ഞ് 1 വര്‍ഷത്തിന് ശേഷമുള്ള അപേക്ഷ സ്വീകരിക്കുന്നതല്ല.
  7. പെന്‍ഷനായവര്‍ക്കും/പെന്‍ഷന്‍ പ്രായം കഴിഞ്ഞവര്‍ക്കും/ അംഗത്വ കുടിശിക വരുത്തി അംഗത്വം റദ്ദായവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
  8. അംഗത്വ കുടിശിക വരുത്തി അംഗത്വം റദ്ദായവര്‍ കുടിശികയും പിഴയും അടച്ച് അംഗത്വം പുന:സ്ഥാപിക്കേണ്ടതാണ്.
  9. വനിതകളായ അംഗങ്ങളുടേയോ പെണ്‍മക്കളുടേയോ വിവാഹത്തിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
  10. 2-ല്‍ കൂടുതല്‍ തവണ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
  11. അച്ഛന്‍/ അമ്മ/ വിവാഹിതയാകുന്ന മകള്‍ നിധിയില്‍ അംഗമാണെങ്കില്‍, ഏതെങ്കിലും ഒരംഗത്തിന് മാത്രമേ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.

അപ് ലോഡ് ചെയ്യേണ്ട രേഖകള്‍:

(സ്വയം സാക്ഷ്യപ്പെടുത്തിയവ)

  1. അപേക്ഷകന്‍റെ ഒപ്പ്
  2. തദ്ദേശ സ്വയം ഭരണസ്ഥാപനത്തില്‍ നിന്നും ലഭിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ്.
  3. മകളുടെ വിവഹത്തിനാണ് അപേക്ഷിക്കുന്നതെങ്കില്‍ വിവാഹിതയായ മകളുടെ പേരും അംഗത്തിന്‍റെ പേരും ബന്ധവും തെളിയിക്കുന്ന ആധികാരിക രേഖ (റേഷന്‍ കാര്‍ഡ്, വിവാഹിതയായ മകളുടെ പാസ്പോര്‍ട്ട്/എസ് എസ് എല്‍ സിയുടെ നിശ്ചിത പേജ്, റവന്യൂ അധികാരിയില്‍ നിന്നുള്ള ബന്ധത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇവയിലെതെങ്കിലും ഒന്നിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്)
  4. വിവാഹിതയുടെ തിരിച്ചറിയല്‍ കാര്‍ഡ്.
  5. അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ട് രേഖ (ബാങ്ക് പാസ് ബുക്കിലെയോ രേഖകളിലേയോ പേരും അംഗത്വത്തിലെ പേരും വ്യത്യാസമുണ്ടെങ്കില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസറില്‍ നിന്നും ലഭിക്കുന്ന “One and the Same Certificate” അപ്ലോഡ് ചെയ്യേണ്ടതാണ്).
  6. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം കാലതാമസം ഉണ്ടായതിന് കാരണം വ്യക്തമാക്കുന്ന അപേക്ഷ.


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -