പുൾ അപ്പ് - മലയാളം - How to do proper pull ups

പുൾ അപ്പ് - മലയാളം - How to do proper pull ups

How to do pull up without any mistakes in Malayalam. തെറ്റുവരുത്താതെ എങ്ങനെ കൃത്യമായി പുൾ അപ്പ് ചെയ്യാം.

  • ഊഞ്ഞാലാടുന്നത് പോലെ ആടി മുകളിലേക്ക് കയറുന്നത് തെറ്റാണ്.
  • ശരിക്കും മുകളിലേക്കും താഴേക്കും പോകാത്തത് - മുകളിലേക്ക് പോകുമ്പോൾ തല ബാറിനു മുകളിൽ വരണം, താഴേക്ക് പോകുമ്പോൾ മുഴുവൻ താഴേക്ക് പോകണം. തോൾ മസിൽ ഫുൾ വലിയണം.
  • കൈ മാത്രം ബലമായി പിടിച്ചിട്ട്, ബാക്കി ശരീരം മുഴുവൻ ബലം കൊടുക്കാതെ ചാക്കുകെട്ടുപോലെ തൂങ്ങികിടക്കരുത്. മസിലുകൾ എല്ലാം ടൈറ്റായി വക്കുക - കാലുകൾ ഈ രീതിയിൽ പുറകിലേക്ക് മടക്കി വക്കുക.
  • നെഞ്ച് വിരിഞ്ഞുനിൽക്കണം. ലീഡ് with ചെസ്റ്റ് - ചെസ്റ്റാണ് മുകളിലേക്ക് കൊണ്ടുപോകേണ്ടത്.
  • കൈയകലം തോളിൻ്റെ വീതിയിൽ അൽപ്പംകൂടിമാത്രം - ഇതിൽ കുറയുകയും ചെയ്യരുത്.
  • താഴേക്ക് വരുമ്പോൾ മുഴുവൻ ബലവും വിട്ട്, വീഴുന്ന രീതിയാകരുത്, ബലം കൊടുത്തുകൊണ്ടുതന്നെ താഴേക്ക് വരിക.
  • വാർമപ്പ് ചെയ്യാതെ പുൾ അപ്പ് ചെയ്യരുത്. 
  • ശ്വസിക്കുന്നത് - ശ്വവസിക്കാതെ എയർ ഉളളിൽ പിടിച്ചുകൊണ്ടിരിക്കരുത്. താഴേക്ക് വരുമ്പോൾ ശ്വാസം ഉളളിലേക്കും, മുകളിലേക്ക് പോകുമ്പോൾ പുറത്തേക്കും വിടണം.

  • കറക്റ്റ് രീതിയിലാണ് ചെയ്യുന്നതെങ്കിൽ ശരീരത്തിൻ്റെ താഴ്ഭാഗം, അൽപ്പം മുൻപിലേക്കുളള ആംഗിളിൽ ആവും നിൽക്കുക.

  • ആദ്യ ദിവസം തന്നെ അമിതമായി ചെയ്യാതിരിക്കുക.


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -