ട്രാൻസ്ഫോർമേഷൻ വീഡിയോകളുടെ യാഥാർഥ്യം?
യൂട്യൂബിലും മറ്റും ഫിറ്റ്നസ് ട്രാൻസ്ഫർമേഷൻ എന്ന രീതിയിലുള്ള ധാരാളം വീഡിയോകൾ കാണാൻ സാധിക്കും
1, 3 അല്ലെങ്കിൽ 6 മാസം കൊണ്ടുണ്ടാവുന്ന മാറ്റം എന്ന രീതിയിലാണ് ഇത്തരത്തിലുള്ള വീഡിയോകൾ കൂടുതലും വരാറുള്ളത്.
അവസാനമാകുമ്പോൾ വളരെ ആകർഷണീയമായ മാറ്റം ഉണ്ടാവുന്നതും കാണാം.
എന്നാൽ ഇങ്ങനെയുള്ള വിഡിയോകൾക്ക് രണ്ടു തരത്തിലുള്ള പ്രശ്നങ്ങളാണ് ഉള്ളത്.
ഒന്നാമത്തെ പ്രശ്നം ഇതിൽ കാണിക്കുന്ന മിക്കവാറും ആളുകൾക്കെല്ലാം നിലവിൽ നല്ല മസിൽ മെമ്മറി ഉള്ള ആളുകളായിരിക്കും
ഇത് തട്ടിപ്പായിട്ട് ചെയ്യുന്ന ആൾക്കാരും ഉണ്ട് പക്ഷേ ശരിയായിട്ടുള്ള ട്രാൻസ്ഫർമേഷൻ കാണിക്കുന്നത് കൂടുതൽ ആളുകളും നേരത്തെ മസിൽ മെമ്മറി ഉള്ളവരായിരിക്കും.
നല്ല രീതിയിൽ മസിൽ ഉള്ള ആളുകൾ, കുറെനാൾ വർക്കൗട്ട് ചെയ്യാതെ, fat ആയി ഈ മസിൽ ഒക്കെ കാണാതിരിക്കുന്ന അവസ്ഥയിൽ ആകുന്നു.(e.g. off season ഉള്ള ബോഡി ബിൽഡേഴ്സ്).
അങ്ങനെയുള്ളവർ ഒരു മാസം സ്ഥിരമായിട്ട് വർക്ക് ചെയ്യുമ്പോൾ വീണ്ടും പഴയ മസ്സിലുകൾ ഒക്കെ എളുപ്പത്തിൽ തെളിഞ്ഞു വരുന്നതാണ്
Related Posts
മറ്റൊരു പ്രധാന കാര്യം ബിഫോർ ആൻഡ് ആഫ്റ്റർ ഫോട്ടോ എടുക്കുന്ന രീതിയിലുള്ള ടെക്നിക്കുകൾ.
ആദ്യം ഫോട്ടോ അല്ലെങ്കിൽ വീഡിയോ എടുക്കുമ്പോൾ വളരെ തടി ആണെന്ന് തോന്നുന്ന രീതിയിൽ വയറൊക്കെ തള്ളി പിടിച്ചു നിൽക്കുകയും, lighting മോശം ആയി നൽകുകയും ചെയ്യുന്നു.
രണ്ടാമത് എടുക്കുമ്പോൾ, മസിലൊക്കെ flex ചെയ്ത്, നല്ല ലൈറ്റിങ് ചെയ്ത് ഫോട്ടോ എടുക്കുകയാണ് ആണ് ചെയ്യുന്നത്.
നമുക്ക് കാണുമ്പോൾ തോന്നും വളരെ വലിയ രീതിയിലുള്ള മാറ്റം വന്നു എന്ന്.
പക്ഷേ വളരെ exaggerate ചെയ്ത് കാണിക്കുന്നതാണ്.
ഇത്തരം ട്രാൻസ്ഫർമേഷൻ വീഡിയോസ് കണ്ടിട്ട് ഇതേ റിസൾട്ട് നമുക്ക് കിട്ടും എന്ന് പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
പിന്നെ ഉള്ളത് സിനിമ/ഫിറ്റ്നസ് മേഖലകളിൽ പ്രവർത്തിക്കുന്നവർ, വളരെയധികം വിദഗ്ത സഹായത്തോടുകൂടി (+pod) ചെയ്യുന്നത്, സാധാരണ ആളുകൾക്ക് അത് പ്രായോഗികം അല്ല.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -