ദിവസവും ഓടിയാലുളള പ്രയോജനങ്ങൾ.

ദിവസവും ഓടിയാലുളള പ്രയോജനങ്ങൾ.

ദിവസവും ഓടിയാലുളള പ്രയോജനങ്ങൾ. മറ്റധികം വ്യായാമരീതികളിലൂടെ ലഭിക്കാത്ത ചില പ്രയോജനങ്ങൾ ഓടിയാൽ കിട്ടുന്നതാണ്.

എളുപ്പത്തിൽ എല്ലാവർക്കും ചെയ്യാവുന്ന, 

ശരീരത്തിന് മുഴുവൻ പ്രയോജനം ഉണ്ടാകുന്ന,

ഒരു അടിപൊളി വ്യായാമമാണല്ലോ ഓട്ടം.

തുടങ്ങുമ്പോൾ അല്പം പ്രയാസം ആയിരിക്കും, എന്നാൽ സ്ഥിരമായി ചെയ്താൽ വളരെയധികം പ്രയോജനങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

എല്ലാദിവസവും 30 മിനിറ്റ് ഓടാൻ തുടങ്ങിയാൽ നമ്മുടെ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുന്നത്.

ഒന്നാമതായി സന്തോഷം കൂടും.

വെറുതെ പറയുന്നതല്ല. 

ഓടുന്നത്  ഡിപ്രഷൻ അടിച്ചിരിക്കുന്നവരുടെ മൂഡ് മാറ്റി സന്തോഷമാക്കുന്ന ഒരു വ്യായാമം ആണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്

എന്നാൽ ഇതിന് വേണ്ടി അതിവേഗത്തിൽ ഓടണമെന്നൊന്നുമില്ല.

നടക്കുന്ന വേഗത്തിൽ ഓടിയാൽ പോലും പ്രയോജനം ഉണ്ടാകും.

പിന്നെ സ്ഥിരമായി കുറച്ച് അധികം സമയം ഓടിയാൽ ശരീരത്തിനുള്ളിൽ എൻഡോർഫിൻ ഉണ്ടാകാൻ തുടങ്ങുന്നതാണ്.

ഇത് നല്ലൊരു ഉന്മേഷവും,

റണ്ണർ ഹൈ എന്നറിയപ്പെടുന്ന ഒരു അനുഭവം ഉണ്ടാകാൻ കാരണമാകും.

രണ്ടാമത് കലോറി കത്തിക്കലാണ്.

ഓടുന്നത് കുറെയധികം കലോറി കത്തിക്കും എന്നറിയാമല്ലോ.

ഓടുന്നതിന് ധാരാളം എനർജി ആവശ്യമാണ്.

ഉദാഹരണത്തിന് 70 കിലോ ഭാരമുള്ള ഒരു വ്യക്തി ഒരു മിനിറ്റ് ഓടിയാൽ 20 കലോറിയാണ് കത്തുക.

30 മിനിറ്റ് കൊണ്ട് 360 ഓളം കലോറി ആണ് കത്തുക. 

ഇത്  ചെറിയ വേഗത്തിൽ, ഇത് നേരെയുള്ള വഴിയേ ഓടുമ്പോളാണ്.

പൊക്കത്തിലേക്കോ കയറുകയോ, വേഗത്തിലോടുകയോ ചെയ്താൽ ഇതിലും അധികം കലോറി കത്തും.

മുട്ടിൻ്റെ ശക്തി കൂടും. 

ഓടുന്നത് മുട്ടിനു കേടാകുമെന്ന് പലരും പറയാറുണ്ട്.

എന്നാൽ അത് തെറ്റായ കാര്യമാണ്. 

ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ള കാര്യം കൂടുതൽ ഓടുന്നവർക്ക് മുട്ടിന്റെ പ്രശ്നം വരാൻ സാധ്യത കുറവാണെന്നാണ്.

ഓടുന്നതിലൂടെ ശരീരത്തിൻറെ ബിഎംഐ നോർമൽ ആവുകയും, കാലിലെ മസിലുകൾ, അസ്ഥികൾ എന്നിവ ശക്തിയുള്ളതാവുകയും ചെയ്യും

ഓടുമ്പോൾ നമ്മുടെ കാലിലെ മസിലുകളും, അസ്ഥികളും തമ്മിൽ ബന്ധിപ്പിക്കുന്ന ടെൻഡുകളും, അസ്ഥിയും അസ്ഥിയും തമ്മിൽ ചേരുന്ന ലിഗമെന്റുകളും എല്ലാം സമ്മർദ്ദത്തിൽ ആകുന്നതാണ്.

സമർദ്ദത്തിൽ ആകുമ്പോൾ അത് പതിയെ പതിയെ കൂടുതൽ ശക്തിയുളളതായി ചെയ്യുക

ഇത്തരത്തിലുള്ള സമ്മർദ്ദം ശരിയായി ഉണ്ടാവാത്തടത്തോളം പ്രയോജനമില്ല.

അതായത് ചെറിയ രീതിയിലുള്ള നടത്തം, നീന്തൽ, അല്ലെങ്കിൽ മറ്റു പ്രവർത്തികൾ എന്നിവ കൊണ്ട് ഇങ്ങനെയുള്ള പ്രയോജനം ഉണ്ടാവില്ല. 

അതാണ് ഓട്ടത്തിൻ്റെ ഒരു പ്രത്യേകത

ഹൃദയാരോഗ്യം മെച്ചപ്പെടും.

ഹൃദയം, ശ്വാസകോശം എന്നിവ ശക്തിയുള്ളതും ആരോഗ്യമുള്ളതും ആകാൻ ഇത് സഹായിക്കുന്നതാണ്. 

ഇതിനുവേണ്ടി അധിക ദൂരം ഓടണമെന്ന് പോലുമില്ല ദിവസവും 10 മിനിറ്റ് വേഗത്തിലുള്ള കാർഡിയോ മതിയാവും ഹ്രദ്രോഗങ്ങൾ രോഗങ്ങൾ പലതും ഇല്ലാതാകാൻ.

തലച്ചോറിന്റെ ശക്തികൂടും പ്രവർത്തനം മെച്ചപ്പെടും.            

രാവിലെ കഴിച്ചത് എന്താണെന്നോ, കീ എവിടെവച്ചെന്നോ തുടങ്ങിയ കാര്യങ്ങൾ മറന്നു പോകുന്ന ആളാണെങ്കിൽ വേഗം ഓട്ടം തുടങ്ങാവുന്നതാണ്

ഓടുമ്പോൾ ഹൃദയത്തിൻറെ ഇടിപ്പിന്റെ വേഗത കൂടുന്നു, വിയർക്കാൻ കാരണമാകുന്നു, ഇതൊക്കെ തലച്ചോറിന്റെ പ്രവർത്തി മെച്ചപ്പെടാൻ സഹായിക്കുന്ന കാര്യങ്ങളാണ്.

നല്ല ഉറക്കം കിട്ടും

ചെറിയ വേഗത്തിൽ സ്ഥിരമായി ഓടുന്നവർക്ക് ഉറക്കം കൂടുതൽ മെച്ചപ്പെട്ടതായി കിട്ടുമെന്ന് ശാസ്ത്രജ്ഞന്മാർ പരീക്ഷണത്തിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. 

എന്നാൽ ഇത് മാത്രമല്ല ഇതിനോടൊപ്പം മാനസിക അവസ്ഥയും മെച്ചപ്പെടുന്നതായി കണ്ടെത്തിയിട്ടിരിക്കുന്നു

രോഗപ്രതിരോധശേഷി മെച്ചപ്പെടുന്നതാണ്.

സ്ഥിരമായി ഓടിയാൽ രോഗപ്രതിരോധശേഷി കൂടുകയും രോഗങ്ങൾ വരാനുള്ള സാധ്യത കുറയുകയും ചെയ്യും. 

മുപ്പതുമിനിറ്റോളം സ്ഥിരമായി ഓടുന്നവർക്ക് ക്യാൻസർ രോഗത്തിൽ നിന്നുമുള്ള റിസ്ക് വരെ കുറയുന്നതാണ്.

സൗന്ദര്യമുള്ള കാലുകൾ

ശരീരത്തിൻറെ താഴെയുള്ള പകുതി ഭാഗത്താണ് ശരീരത്തിലെ ഏറ്റവും കൂടുതൽ മസിലുകൾ ഉള്ളത്

ഓട്ടം തുടങ്ങുമ്പോൾ ഈ മസിലുകൾ എല്ലാം പ്രവർത്തനത്തിന്റെ ഭാഗമായതിനാൽ കാലുകൾക്ക് നല്ല സൗന്ദര്യം കിട്ടുന്നതാണ്.

അരക്കെട്ട്, പുറംഭാഗം, കാലുകൾ ഇതിനെല്ലാം സൗന്ദര്യവും ഷേപ്പും വരുന്നതാണ്.

എന്നാൽ ഓടുമ്പോൾ ശരീരത്തിൽ താഴെയുള്ള മസുകൾ മാത്രമല്ല ഉൾപ്പെടുക ശരീരം നേരെ നിർത്താൻ സഹായിക്കുന്ന വയറിലെ മസിലുകളും, നട്ടെല്ലിന് ചുറ്റുമുള്ള മസിലുകളും ഓടുമ്പോൾ പ്രവർത്തിക്കുന്നു.

അതുകൊണ്ടുതന്നെ ശരീരത്തിന് മുഴുവൻ പ്രയോജനമാണ്

ശരീരത്തിന് അപകടം ഉണ്ടാക്കാതെ എങ്ങനെ ഓടാം.

അതിനുവേണ്ടി ഈ സുരക്ഷാരീതികൾ പിന്തുടരുക

  • ഓടുന്നത് ഒരു കൂടുതൽ വേണ്ടിയുള്ള പ്രത്യേക ഷൂ വാങ്ങുക.

  • സാധാരണ രീതിയിലുള്ള ഷൂകൾ ഓട്ടത്തിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളവയല്ല.. അതുകൊണ്ടുതന്നെ അത്തരം ഷൂ ഇട്ടുകൊണ്ട് കൂടിയാൽ അപകട സാധ്യത കൂടുതലാണ്

  • ഒറ്റയടിക്ക് ദീർഘദൂരം ഓടാൻ തുടങ്ങരുത്  പതിയെപ്പതിയെ തുടങ്ങി ദൂരം, തീവ്രത എന്നിവ കൂട്ടേണ്ടതാണ്

  • ഓട്ടത്തിനൊപ്പം മറ്റു വ്യായാമങ്ങളും കൂടെ ചെയ്യേണ്ടതാണ്. നീന്തൽ, സൈക്കിൾ ഓടിക്കൽ, തുടങ്ങിയവ പരിഗണിക്കാവുന്നതാണ്.

  • ഓടുന്നതിനുമുമ്പ് ചെയ്യാൻ warm up മറക്കരുത്

  • ഓടി തീർന്ന ശേഷം സ്ട്രെച്ച് ചെയ്യുക.

  • ഓടുന്നത് ശരിയായ രീതിയിൽ അല്ലെങ്കിൽ പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് അറിയാവുന്ന ഒരു കോച്ചിൻ്റെ സഹായം തേടുക. അല്ലെങ്കിൽ വീഡിയോ എടുത്ത് ശരിയായ രീതിയിൽ ആണ് ഓടുന്നതെന്ന് ഉറപ്പാക്കാം.

ട്രെഡ്മില്ലും പുറത്തോടുന്നതും

പുറത്തിറങ്ങി ഓടാൻ ഉള്ള സൗകര്യം ഉള്ള സ്ഥലങ്ങൾ കുറവാണ് പ്രത്യേകിച്ച് കേരളത്തിലെ അവസ്ഥയിൽ നമ്മൾ ഓടാൻ തുടങ്ങിയാൽ പിന്നെ ആളുകളുടെ മുഴുവൻ ശ്രദ്ധ നമ്മളിലേക്ക് ആയിരിക്കും.

അതുകൊണ്ടുതന്നെ ജിം അല്ലെങ്കിൽ ഒരു ട്രെഡ്മില്‍.

പരിഗണിക്കാവുന്നതാണ്

പ്രത്യേകിച്ച് പുകയും മറ്റും നിറഞ്ഞ സിറ്റുകളിലാണ് താമസിക്കുന്നത് എങ്കിൽ പുറത്തെ ഓട്ടം ഒഴിവാക്കുന്നതാണ് നല്ലത്. നല്ല സ്ഥലവും, കാലാവസ്ഥയു ആണെങ്കിൽ പുറത്ത് ഓടുന്നത് പരിഗണിക്കാം.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -