സ്ക്വാട്ട് - സ്ഥിരമായി ചെയ്താൽ ഉളള പ്രയോജനങ്ങൾ.

സ്ക്വാട്ട് - സ്ഥിരമായി ചെയ്താൽ ഉളള പ്രയോജനങ്ങൾ.

സ്ക്വാട്ട് - സ്ഥിരമായി ചെയ്താൽ ഉളള പ്രയോജനങ്ങൾ.

ഏറ്റവും നല്ല വ്യായാമങ്ങളിൽ ഒന്നാണ് സ്ക്വാട്ട്.

എല്ലാദിവസവും ഈ വ്യായാമം ചെയ്താൽ ഉണ്ടാകുന്ന പ്രയോജനങ്ങളെക്കുറിച്ച് ഈ പോസ്റ്റിൽ നോക്കാം.

ആദ്യമായിട്ട് വ്യത്യസ്ത തരത്തിലുള്ള squat കൾ ഉണ്ട്.

ഭാരമൊന്നും എടുക്കാതെ ശരീരഭാരം മാത്രം ഉപയോഗിച്ച് സ്ക്വാട്ട് ചെയ്യാം, ഡമ്പലുകൾ കയ്യിലെടുത്തുകൊണ്ടോ,

ബാർബലുകൾ കയ്യിലെടുത്തു ചെയ്യാം,

ഭാരമെടുക്കുന്നത് കയ്യിലോ തോളിലോ ആകാം,

വേണമെന്നുണ്ടെങ്കിൽ ഇതിനോടൊപ്പം ചാടുന്ന പരിപാടി കൂടി ചേർക്കാം

എന്നാൽ കൂടുതൽ ആളുകളും പരമ്പരാഗത രീതിയിലുള്ള സാധാരണ സ്ക്വാട്ടാണ് ചെയ്യാറുള്ളത്.

തോളകലത്തിലോ അതിൽ കൂടുതലോ അകലത്തിൽ കാൽപാദങ്ങൾ വച്ചതിനുശേഷം രണ്ടു തുടകളും തറയ്ക്ക് സമാന്തരമായി വരുന്ന രീതിയിൽ വരെ താഴേക്ക് വരിക.

വീണ്ടും മുകളിലേക്ക് പോവുക.

സ്മാർട്ട് ചെയ്യുമ്പോൾ ഏതൊക്കെ മസിലുകൾ ആണ് പ്രവർത്തിക്കുന്നത്

ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെടുന്നത് അരയിലെ മസിലുകളും ബാക്ക് മസിലുകളും ആയിരിക്കും.

ശരിക്കും ഇത് മാത്രമല്ല, വളരെയധികം മസിലുകളാണ് ഇതിനുവേണ്ടി ഉപയോഗിക്കപ്പെടുന്നത്

അതൊരു വലിയ ലിസ്റ്റ് തന്നെയാണ്.

ചുരുക്കം പറഞ്ഞാൽ ശരീരത്തിന്റെ പകുതിയോളം മസിലുകൾ squat ചെയ്യാൻ ആവശ്യമാണ്

അതുകൊണ്ടുതന്നെ പ്രയോജനം ഇത്രയും മസിലുകൾക്കുണ്ടാകും കാലുകൾക്കും വയർ മസിലുകൾക്കും ശക്തിയും രൂപ ഭംഗിയും കിട്ടുന്നതാണ്.

പ്രത്യേകിച്ച്, നേരത്തെ അധികം വ്യായാമങ്ങളിൽ ഒന്നു ഏർപ്പെടാത്ത ആളുകൾ ആണെങ്കിൽ മാറ്റം വളരെ ശ്രദ്ധേയമായിരിക്കും.

ഓടിയാലും സൈക്ലിങ് ചെയ്താലും മറ്റും കിട്ടാത്ത അത്ര പുരോഗതി ഇതിലൂടെ ലഭിക്കുന്നതാണ്

ഭാരം കുറയും

കലോറി കത്തിക്കുന്ന, ശരീരം പ്രവർത്തിപ്പിക്കുന്ന ഒരു വ്യായാമായതിനാൽ തന്നെ കലോറി കത്തുകയും ശരീരഭാരം കുറയുകയും ചെയ്യുന്നതാണ്

ശരീരത്തിന്റെ പ്രവർത്തനം അവയവങ്ങളുടെ പ്രവർത്തനം ഇതെല്ലാം മെച്ചപ്പെടുന്നതാണ്.

ചുരുക്കം പറഞ്ഞാൽ വണ്ണം കുറയുമെന്ന് മാത്രമല്ല ശരീരസൗന്ദര്യം കൂടുകയും, വണ്ണം കുറയുകയും ചെയ്യും.

അടുത്ത വലിയ പ്രയോജനം രക്തയോട്ടത്തിലുള്ള പുരോഗതിയും ഹൃദയ ആരോഗ്യവും രക്ത ധമനികളുടെ ആരോഗ്യവും മെച്ചപ്പെടും എന്നുള്ളതാണ്.

സ്ഥിരമായി ചെയ്യുമ്പോൾ ഹൃദയത്തിൻറെ മസിലുകൾ ശക്തിയാകുന്നതാണ്, കാലുകളിലേക്കും കൈകളിലേക്കും തിരിച്ചും ഉള്ള രക്തയോട്ടം മെച്ചപ്പെടുന്നതാണ്.

പ്രത്യേകിച്ച് കാലിലെ രക്തയോട്ടം - കാലിലെ കാഫ് മസിലുകൾക്ക് രണ്ടാമത്തെ ഹൃദയം എന്നാണ് പറയാറുള്ളത്.

കാരണം ശരീരത്തിന്റെ താഴ്ഭാഗത്തുനിന്നുള്ള രക്തം അദ്ദേഹത്തിൻറെ ഹൃദയത്തിലേക്ക് തിരിച്ചെത്തിക്കുന്നതിൽ ഈ മസിലുകൾക്ക് പ്രാധാന്യമുണ്ട്

ശരീരഭാവം - നിൽക്കുന്ന രീതി, നടക്കുന്ന രീതി ഒക്കെ മെച്ചപ്പെടുത്താൻ ഈ വ്യായാമം സഹായിക്കുന്നതാണ്.

ശരിയായ രീതിയിൽ സ്പോട്ട് ചെയ്യുമ്പോൾ കോർ മസിലുകൾ ശക്തിയുള്ളതാകുന്നു.

അടുത്തത് നമ്മുടെ സ്റ്റാമിന കൂടും എന്നുള്ളതാണ്

Squat ചെയ്യുമ്പോൾ ശ്വാസകോശ അനുബന്ധ അവയവങ്ങൾക്കും ശക്തി കൂടുന്നു.

ശ്വസനം കൂടുതൽ ആയാസകരവും കാര്യക്ഷമവും ആകുന്നതാണ്.

Squat ചെയ്യുമ്പോൾ താഴേക്ക് പോകുമ്പോൾ ശ്വാസം എടുക്കുകയും മുകളിലേക്ക് പോകുമ്പോൾ നിശ്വസിക്കുകയും ആണ് ചെയ്യേണ്ടത്.

Squat കാൽമുട്ടിന്റെയും കണങ്കാലിന്റെയും ശക്തി കൂടാൻ സഹായിക്കും.

കാലിൻറെ മുഴുവൻ ആരോഗ്യവും ശക്തിയും കൂടുന്നതാണ്.

അനങ്ങാതെ ഇരുന്ന്, നടുവേദന എടുക്കാൻ വരാൻ തുടങ്ങിയ ആളുകളാണെങ്കിൽ സ്കോട്ട് അങ്ങനെയുള്ളവരെ സഹായിക്കുന്നതാണ്.

ശരീരത്തിന് പുറകിൽ താഴെയുള്ള മസിലുകളും വയറിലെ പേശികളും ശക്തിയാകുന്നു.

പ്രത്യേകിച്ച് ഭാരമുയർത്തി കൊണ്ടാണ് ചെയ്യുന്നതെങ്കിൽ ഈ മസിലുകൾക്ക്, കോർ മസിലുകൾക്ക് വലിയ പ്രയോജനമാണ്.

എന്നാൽ ഭാരമുയർത്തിക്കൊണ്ട് ചെയ്യുമ്പോൾ കൃത്യമായിട്ട് posture പാലിക്കുന്നു എന്ന് ഉറപ്പാക്കണം ഇല്ലെങ്കിൽ അപകട സാധ്യത കൂടുതലാണ്.

Squat + Jumping.

Squat ചെയ്യുന്ന അവസാന ഭാഗത്ത്, അതായത് മുകളിലേക്ക് വരുന്ന സമയത്ത് ജമ്പ് ചെയ്യുന്ന രീതിയാണിത്.

ശരീരത്തിന് സ്ഥിരത വരാൻ ഇത് വലിയ രീതിയിൽ സഹായിക്കുന്നതാണ്.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -