കാർഡിയോയും വെയിറ്റ് ട്രയിനിങ്ങും - തമ്മിലുള്ള വ്യത്യാസം.
ഏതാണ് കൂടുതൽ പ്രാധാന്യമുള്ളത് അല്ലെങ്കിൽ മനുഷ്യ ശരീരത്തിന് കൂടുതൽ ആവിശ്യമുളളത്?
ചുരുക്കിപ്പറഞ്ഞാൽ രണ്ടും ചെയ്യേണ്ടത് ആവശ്യമാണ്.
കാർഡിയോ / ഹൃദയാരോഗ്യ വ്യായാമം.
കാർഡിയോ ചെയ്യുമ്പോൾ കലോറി കത്തുന്നു, നമ്മുടെ ശരീരം കൂടുതൽ ഫിറ്റ് ആകുന്നു. സ്റ്റാമിന കൂടുന്നു.
ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുന്നു.
ഓടുന്നത്, നീന്തുന്നത്, സൈക്ലിംഗ് ചെയ്യുന്നത് - ഇതെല്ലാം കാർഡിയോയുടെ ഉദാഹരണങ്ങളാണ്.
സ്ട്രെങ്ത് ട്രെയിനിങ് / ശക്തി പരിശീലനം.
വെയിറ്റ് / ശക്തി പരിശീലനം ചെയ്യുമ്പോൾ നമ്മുടെ മസിലുകൾ കൂടുതൽ ശക്തി ഉള്ളതാകുന്നു.
ശരീരത്തിൻറെ പ്രവർത്തനങ്ങൾ മികച്ചതാക്കുന്നു. ഇതിനോടൊപ്പം തന്നെ കലോറി burn ചെയ്യുകയും ചെയ്യും.
മാത്രമല്ല എക്സസൈസ് ചെയ്യാതിരിക്കുന്ന സമയത്തും കലോറി ബാൻ ചെയ്യാൻ സ്ട്രെങ്ത് ട്രെയിനിങ് സഹായിക്കും.
പുഷ് അപ്പ്, വെയിറ്റ്, ലിഫ്റ്റിംഗ്, സിറ്റപ്പ് തുടങ്ങിയവ ഉദാഹരണമാണ്.
എത്ര നേരം വീതം ചെയ്യണം.
എല്ലാ ആഴ്ചയും രണ്ടുപ്രാവശ്യമെങ്കിലും സ്ട്രിംഗ് ട്രെയിനിങ് ചെയ്യേണ്ട ആവശ്യം ആണ്.
എല്ലാ ആഴ്ചയും കുറഞ്ഞത് 75 മിനിറ്റെങ്കിലും ശക്തമായ രീതിയിലുള്ള കാർഡിയോയും, 150 മിനിറ്റ് കുറഞ്ഞ രീതിയിലുള്ള കാർഡിയോ ചെയ്യണം.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -