നടന്നാൽ ഭാരം കുറയുമോ.
അതിന് എത്ര ദൂരം നടക്കേണ്ടി വരും.
നടന്ന് നടന്ന് അങ്ങ് ലഡാക്ക് വരെ പോകുന്നത് പ്രായോഗികമല്ലല്ലോ.
ഇവിടെ പ്രശ്നം നമ്മുടെ ശരീരത്തിൻ്റെ ഡിസൈൻ തന്നെയാണ്.
ചെറിയ വേഗത്തിൽ നടക്കുന്നത് ഒരു low intensity aerobic exercise ആണ്.
പരമാവധി എനർജി നഷ്ടപ്പെടുത്താതെ ദീർഘ ദൂരം പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിലാണ്
നമ്മുടെ ശരീരം ഉളളത്.
മാത്രമല്ല നമ്മൾ സ്ഥിരമായി നടക്കാൻ തുടങ്ങുമ്പോൾ ആ പ്രവൃത്തിക്കുവേണ്ടി ശരീരം
കൂടുതൽ പാകമാകുകയും - എനർജി (കലോറി) ഉപയോഗം വീണ്ടും കുറയുകയും
ചെയ്യും - അര മണിക്കൂർ നടന്നിട്ട് ഒരു ചായ കുടിച്ചാൽ അത്രയും എനർജി തിരികെക്കിട്ടുകയും
ചെയ്യും.
ഒരു വ്യായാമവും ചെയ്യാത്തവർക്ക് ആദ്യം കുറച്ച് മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാവാം.
എന്നാൽ പിന്നീട് വലിയ മാറ്റം കാണാൻ സാധിക്കില്ല.
അതുകൊണ്ട് ഭാരം കുറക്കുക എന്ന ലക്ഷ്യമുളളവർ HIIT, Strengh training എന്നിവ
ചെയ്യേണ്ടത് അത്യാവശ്യമാണ്.
എന്നുകരുതി ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലത് നടക്കുകയെങ്കിലും ചെയ്യുന്നതാണ്.
മാത്രമല്ല നല്ല പ്രായമുളളവർക്ക് ഇതാണ് പ്രായോഗികം.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -