ജിമ്മിൽ പോകാനുളള കാരണങ്ങൾ

ജിമ്മിൽ പോകാനുളള കാരണങ്ങൾ

ജിമ്മിൽ പോകാനുളള കാരണങ്ങൾ

ജിമ്മിൽ പോകാതെ തന്നെ ഫിറ്റ്നസ് ഏറ്റവും ഭംഗിയായി നടത്തിക്കൊണ്ടു പോകാൻ സാധിക്കുന്നതാണ്.

ശരീര ഭാരം തന്നെ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന

കാലിസ്തനിക്സ് വ്യായാമങ്ങളോടൊപ്പം, സ്പോർട്സ് ആക്ടിവിറ്റികളിൽ ഏതെങ്കിലും ഒരെണ്ണം ചെയ്താൽ ഫിറ്റായിരിക്കാൻ സാധിക്കുന്നതാണ്.

അങ്ങനെയാണെങ്കിൽ പോലും,

പലർക്കും ജിം/ഫിറ്റനസ് സെൻ്ററിൽ പോകുന്നതാണ് പ്രായോഗികം.

എനിക്ക് തോന്നിയ കാരണങ്ങൾ താഴെ ചേർക്കുന്നു.

Motivation

ദിവസത്തെ തിരക്കിനിടയിൽ വർക്ക് ഔട്ട് ചെയ്യാനുള്ള സമയവും സ്വയം തിരഞ്ഞെടുക്കുന്നതും കൃത്യമായി എല്ലാദിവസവും അല്ലെങ്കിൽ കുറച്ചു ദിവസമെങ്കിലും ആഴ്ചയിൽ ചെയ്യുന്നത് വളരെയധികം മോട്ടിവേഷൻ ആവശ്യമുള്ള കാര്യമാണ്.

ജിമ്മിലേക്ക് പോകുമ്പോൾ ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിക്കുന്നതാണ്(താഴെ നാലാമത്തെ പോയിന്റിൽ കാരണം കാണാം).

Pushing yourself.

പലപ്പോഴും വർക്കൗട്ട് ചെയ്യുമ്പോൾ നമ്മൾ നമ്മുടെ കഴിവിൻ്റെ പരമാവധിയിലേക്ക് പോകാറില്ല. എന്നാൽ ഒരു ട്രെയിനറിന്റെ പുറത്ത് നിന്നുള്ള സഹായത്തോടെ നമ്മുടെ മനസ്സിൻറെ പരിമിതികൾക്കപ്പുറത്തേക്ക് പോകാൻ സാധിക്കുന്നതാണ്.

Test your level.

നമ്മുടെ ഇപ്പോഴത്തെ നിലവാരം/ഫിറ്റ്നസ് ലെവൽ ശാസ്ത്രീയമായി ടെസ്റ്റ് ചെയ്യാനും അതിനനുസരിച്ച് പ്ളാൻ ചെയ്ത് ഭാവി പരിപാടികൾ തീരുമാനിക്കാനും സാധിക്കും.

Identify weaknesses.

നമ്മുടെ നിലവാരം അറിയുന്നതിനൊപ്പം പുറകോട്ട് നിൽകുന്ന മേഘലകൾ തിരിച്ചറിയുകയും ചെയ്യാൻ സാധിക്കും.

Make friends, workout together.

കുറെയധികം ആളുകളെ പരിചയപ്പെടാനും, സംസാരിക്കാനും സാധിക്കും - എല്ലാവരും വളരെ friendly ആണെന്ന് മാത്രമല്ല പരസ്പരം സപ്പോർട്ട് ചെയ്യുന്നതാണ്.

Structured set-up, less decision making.

കുറെയധികം തീരുമാനങ്ങൾ എടുക്കാനുളള ഉത്തരവാദിത്വം ഒഴിഞ്ഞുകിട്ടും.

എപ്പോൾ workout ചെയ്യണം, എത്രസമയം ചെയ്യണം, ഏതൊക്കെ ചെയ്യണം എന്ന തീരുമാനങ്ങളെല്ലാം നല്ല ട്രെയിനർ നിങ്ങൾക്കുവേണ്ടി തീരുമാനിച്ച്നൽകും.



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -