എല്ലാ ആധുനിക ബ്രൗസറുകൾക്കും XMLHttpRequest സംവിധാനം ഉണ്ട്.
എന്താണിതിൻ്റെ ഉപയോഗം?
സെർവറിൽ നിന്ന് ഡാറ്റ അഭ്യർത്ഥിക്കുന്നതിനാണിത് ഉപയോഗിക്കുന്നത്.
XMLHttpRequest
ഇത് കുറെയധികം കാര്യങ്ങൾ ചെയ്യാൻ പറ്റുന്ന, functions ഉളള OBJECT ആണ്(OOP രീതിയിൽ ചിന്തിച്ചാൽ കലങ്ങും).
സെർവറുകളിൽ നിന്ന് ഡാറ്റ സ്വീകരിക്കാൻ XMLHttpRequest ഉപയോഗിക്കുന്നു.
പ്രയോജനങ്ങൾ
പേജ് റീലോഡ് ചെയ്യാതെ തന്നെ വെബ് പേജിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക. ആദ്യം പേജ് ലോഡ് ചെയ്തതിന് ശേഷം റീലോഡ് ചെയ്യാതെ തന്നെ- ഒരു സെർവറിൽ നിന്ന് ഡാറ്റ അഭ്യർത്ഥിക്കുക. ഒരു സെർവറിൽ നിന്ന് ഡാറ്റ സ്വീകരിക്കുക - ആദ്യം പേജ് ലോഡ് ചെയ്തതിന് ശേഷം പിന്നീട് റീലോഡ് ചെയ്യണ്ട. ഒരു സെർവറിലേക്ക് ഡാറ്റ അയയ്ക്കുക - പേജ് റീലോഡ് ചെയ്യാതെ.
ഉദാ
var xhttp = new XMLHttpRequest();
xhttp.onreadystatechange = function() {
if (this.readyState == 4 && this.status == 200) {
// Typical action to be performed when the document is ready:
document.getElementById("demo").innerHTML = xhttp.responseText;
}
};
xhttp.open("GET", "filename", true);
xhttp.send();
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക -